പി.എസ്.സി പരീക്ഷ മലയാളത്തില്‍ നടത്താന്‍ തയ്യാറെന്ന് ചെയര്‍മാന്‍

പരീക്ഷകള് മലയാളത്തില് നടത്താന് തയ്യാറാണെന്ന് പി.എസ്.സി ചെയര്മാന് എം.കെ.സക്കീര്.
 | 
പി.എസ്.സി പരീക്ഷ മലയാളത്തില്‍ നടത്താന്‍ തയ്യാറെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ തയ്യാറാണെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സക്കീറിന്റെ പ്രതികരണം. പരീക്ഷകള്‍ മലയാളത്തിലും നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരത്തിലാണ്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി പി.എസ്.സിയുമായി ചര്‍ച്ച നടത്തിയത്.

പി.എസ്.സി നടത്തുന്ന മുഴുവന്‍ പരീക്ഷകളും മലയാളത്തിലും നടത്താന്‍ തയ്യാറാണെന്നാണ് യോഗത്തില്‍ ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കുന്നതിനായി സമിതി രൂപീകരിക്കും. യൂണിവേഴ്‌സിറ്റി അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.

നേരത്തേ ഈ വിഷയത്തില്‍ പി.എസ്.സി ഉന്നയിച്ചിട്ടുള്ള തടസവാദങ്ങള്‍ എല്ലാം തന്നെ പിന്‍വലിച്ചിരിക്കുകയാണ്. ചോദ്യങ്ങള്‍ തയ്യാറാക്കുന്ന അധ്യാപകരുടെ പിന്തുണ പരീക്ഷകള്‍ നടത്തുന്നതിന് ആവശ്യമാണെന്നും മലയാളത്തിലും ഇംഗ്ലീഷിലും തെറ്റുകളില്ലാതെ ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ അധ്യാപകര്‍ തയ്യാറാകണമെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.