വിദ്യാര്‍ത്ഥികളുടെ മരണം: അന്വേഷണത്തിന് പുതിയ സംഘം

കോന്നിയിലെ പെണ്കുട്ടികള് ഒറ്റപ്പാലത്തിന് സമീപം ട്രെയിനിടിച്ച് മരിച്ച സംഭവത്തില് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് ആഭ്യന്തര മന്ത്രി. എം. എസ്. പി. കമാന്ഡന്റ് ഉമാ ബഹ്റയുടെ നേതൃത്വത്തില് വനിതാ ടീമിനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. എഡിജിപി ബി. സന്ധ്യ അന്വേഷണത്തിന് മേല്നോട്ടം വഹിക്കും.
 | 
വിദ്യാര്‍ത്ഥികളുടെ മരണം: അന്വേഷണത്തിന് പുതിയ സംഘം

തിരുവനന്തപുരം: കോന്നിയിലെ പെണ്‍കുട്ടികള്‍ ഒറ്റപ്പാലത്തിന് സമീപം ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് ആഭ്യന്തര മന്ത്രി. എം. എസ്. പി. കമാന്‍ഡന്റ് ഉമാ ബഹ്‌റയുടെ നേതൃത്വത്തില്‍ വനിതാ ടീമിനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. എഡിജിപി ബി. സന്ധ്യ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

ലോക്കല്‍ പൊലീസിന് വീഴ്ച പറ്റിയെങ്കില്‍ നടപടി സ്വീകരിക്കും. ഐ. ജി മനോജ് ഏബ്രഹാമിന്റെ വിവാദ പ്രസ്താവന കേട്ടറിവുകള്‍ കൊണ്ട് മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. കുട്ടികള്‍ നാടുവിടാനുണ്ടായ സാഹചര്യവും പിന്നീടുണ്ടായ ദുരന്തവും അതിലേക്ക് നയിച്ച കാരണങ്ങളും അന്വേഷണപരിധിയില്‍ പെടുത്തും. കാണാതാകുന്ന പെണ്‍കുട്ടികളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മോശമായ വാര്‍ത്തകള്‍ ആന്റി പൈറസി ഹൈടെക് സെല്‍ നിരീക്ഷിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.