ചാരക്കേസിൽ അപ്പീൽ നൽകില്ല: ചെന്നിത്തല

ഐ.എസ്.ആർ.ഒ ചാരക്കേസിൽ സർക്കാർ അപ്പീൽ നൽകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന വിധിയിലാണ് തീരുമാനം. ഹൈക്കോടതി നിർദേശം സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.
 | 
ചാരക്കേസിൽ അപ്പീൽ നൽകില്ല: ചെന്നിത്തല

 

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ സർക്കാർ അപ്പീൽ നൽകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന വിധിയിലാണ് തീരുമാനം. ഹൈക്കോടതി നിർദേശം സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സിബി മാത്യൂസ് പറഞ്ഞിരുന്നു.

ചാരക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ഐ.സ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ നൽകിയ ഹർജിയിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. സിബി മാത്യൂസ്, എസ് വിജയൻ, കെ.കെ ജോഷ്വ എന്നീ ഉദ്യോഗസ്ഥരായിരുന്നു ചാരക്കേസ് അന്വേഷിച്ചത്. 1994 നവംബർ 30ന് ആയിരുന്നു നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് പിന്നീട് കേസന്വേഷിച്ച സി.ബി.ഐ കണ്ടെത്തിയിരുന്നു.