മാണി കുറ്റക്കാരനാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടില്ലെന്ന് ചെന്നിത്തല

ബാർ കോഴ കേസിൽ മന്ത്രി കെ.എം മാണി കുറ്റക്കാരനാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരോപണത്തിലെ സത്യാവസ്ഥ വിജിലൻസ് പരിശോച്ചിട്ടില്ലെന്നും നടന്നത് പ്രാഥമിക പരിശോധന മാത്രമാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. മാണിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള അടിയന്തിരപ്രമേയ നോട്ടീസിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
 | 

തിരുവനന്തപുരം:

അതേസമയം, രമേശ് ചെന്നിത്തല അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.