ഉമ്മൻചാണ്ടിയും സുധീരനും ഒന്നിച്ചു നിന്നാൽ പാർട്ടി ശക്തമാകുമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഒന്നിച്ചു നിന്നാൽ കോൺഗ്രസ് കൂടുതൽ ശക്തമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കണം.
 | 

ഉമ്മൻചാണ്ടിയും സുധീരനും ഒന്നിച്ചു നിന്നാൽ പാർട്ടി ശക്തമാകുമെന്ന് ചെന്നിത്തല
തിരുവനന്തപുരം:
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഒന്നിച്ചു നിന്നാൽ കോൺഗ്രസ് കൂടുതൽ ശക്തമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കണം. ഒന്നിച്ചു നിന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന് കേരളത്തിൽ ഭരണത്തുടർച്ച നേടാനാവുമെന്നും ചെന്നിത്തല പറഞ്ഞു.

പാർട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് നിറവേറ്റേണ്ടത് നേതാക്കളുടെ കടമയാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകണം. എല്ലാ നേതാക്കൾക്കും അവരുടേതായ കഴിവുകൾ പാർട്ടിക്ക് വേണ്ടി പ്രയോജനപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനവിശ്വാസം നഷ്ടപ്പെട്ട പാർട്ടിയായി സി.പി.എമ്മും അവർ നയിക്കുന്ന ഇടതുമുന്നണിയും മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.