പീഡനക്കേസ്; ആരോപണ വിധേയനായ വൈദികരിലൊരാള്‍ പോലീസില്‍ കീഴടങ്ങി; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

പീഡനക്കേസില് ആരോപണ വിധേയനായ ഓര്ത്തഡോക്സ് സഭാ വൈദികരിലൊരാള് പോലീസില് കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയായ ജോബ് മാത്യുവാണ് കൊല്ലത്തെ ഡി.വൈ.എസ്.പി ഓഫീസില് എത്തി കീഴടങ്ങിയത്. ഇയാളെ കോടതിയില് ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യുന്നതിനായ കസ്റ്റഡിയില് വാങ്ങും. കേസിലെ മറ്റു പ്രതികള്ക്കായുള്ള അന്വേഷണം പോലീസ് ഊര്ജിതമാക്കിയിട്ടുണ്ട്.
 | 

പീഡനക്കേസ്; ആരോപണ വിധേയനായ വൈദികരിലൊരാള്‍ പോലീസില്‍ കീഴടങ്ങി; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കൊല്ലം: പീഡനക്കേസില്‍ ആരോപണ വിധേയനായ ഓര്‍ത്തഡോക്സ് സഭാ വൈദികരിലൊരാള്‍ പോലീസില്‍ കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയായ ജോബ് മാത്യുവാണ് കൊല്ലത്തെ ഡി.വൈ.എസ്.പി ഓഫീസില്‍ എത്തി കീഴടങ്ങിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യുന്നതിനായ കസ്റ്റഡിയില്‍ വാങ്ങും. കേസിലെ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു കീഴടങ്ങല്‍. അതേസമയം പ്രതികളായ മറ്റു വൈദികരായ ഫാ. ജെയ്സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചേക്കും. പീഡനാരോപണത്തെ തുടര്‍ന്ന് ഇവരെ അഞ്ച് പേരെയും സഭ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

ക്രൈംബ്രാഞ്ചിനാണ് നിലവില്‍ കേസിന്റെ അന്വേഷണച്ചുമതല. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ വൈദികര്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചത്. പീഡനത്തിന് വിധേയായ സ്ത്രീയുടെ ഭര്‍ത്താവ് സഭയ്ക്ക് പരാതി നല്‍കിയതോടെയാണ് വിഷയം പുറത്താവുന്നത്. തുടര്‍ന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വൈദികരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.