ഇടുക്കിയില്‍ പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

ഇടുക്കി, നരിയമ്പാറയില് പീഡനത്തിന് ഇരയായതിനെ തുടര്ന്ന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെണ്കുട്ടി മരിച്ചു.
 | 
ഇടുക്കിയില്‍ പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം: ഇടുക്കി, നരിയമ്പാറയില്‍ പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. സ്വയം തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് 65 ശതമാനം പൊള്ളലേറ്റിരുന്നു.

17കാരിയായ ദളിത് പെണ്‍കുട്ടിയെ അയല്‍വാസിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകുമായിരുന്ന മനു മനോജ് ആണ് ബലാല്‍സംഗം ചെയ്തത്. കേസില്‍ അറസ്റ്റിലായതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യാശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദഗ്ദ്ധ ചികിത്സക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.