നായയെ കെട്ടിവലിച്ചത് ‘മതപരമായി നിഷിദ്ധ’ മൃഗമായതിനാലെന്ന് സി.രവിചന്ദ്രന്‍; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

എറണാകുളത്ത് നായയെ കാറിന് പിന്നില് കെട്ടിവലിച്ചത് മതപരമായി നിഷിദ്ധ മൃഗമായതിനാലെന്ന് യുക്തിവാദി സി.രവിചന്ദ്രന്.
 | 
നായയെ കെട്ടിവലിച്ചത് ‘മതപരമായി നിഷിദ്ധ’ മൃഗമായതിനാലെന്ന് സി.രവിചന്ദ്രന്‍; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

എറണാകുളത്ത് നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ചത് മതപരമായി നിഷിദ്ധ മൃഗമായതിനാലെന്ന് യുക്തിവാദി സി.രവിചന്ദ്രന്‍. മതവിശ്വാസമാണ് ഇതിന് പിന്നിലെന്നും മതം മനുഷ്യ മനസ്സിനെ എത്രമാത്രം മലിനമാക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാിതെന്നും ഫെയിസ്ബുക്ക് കുറിപ്പില്‍ രവിചന്ദ്രന്‍ പറഞ്ഞു. സത്യത്തില്‍ ആ മനുഷ്യനെയും കുറ്റപെടുത്താന്‍ തോന്നുന്നില്ല, അയാള്‍ സ്വന്തം വിശ്വാസത്തിന്റെ ഇര മാത്രമാണെന്നും രവിചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നായയെ തെരുവില്‍ നിന്ന എടുത്തു വളര്‍ത്തിയ മനുഷ്യന്‍ മൃഗങ്ങളോട് സ്നേഹം ഉള്ളവനാണ്. പക്ഷെ ചുറ്റുപാടുമുള്ള മതജീവികള്‍ ഉയര്‍ത്തിയ പ്രതിരോധവും മതം അനുശാസിക്കുന്ന പൊട്ടത്തരങ്ങള്‍ പാലിക്കാനുള്ള അമിത വ്യഗ്രതയും അയാളെ അന്ധനാക്കി. ആ സാധുജീവിയെ ഒന്നിലധികം തവണ ഉപേക്ഷിച്ചു. ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വീണ്ടും തിരിച്ചുവരാത്തവിധം ദൂരെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നു. മതപരമായി നായ ‘നിഷിദ്ധ മൃഗ’മായതിനാല്‍ അതിനെ കാറിനുള്ളില്‍ കയറ്റാതെ കെട്ടിവലിച്ച് കൊണ്ടുപോകുന്നു. ഒരുപക്ഷെ അയാള്‍ക്ക് പോലും കണ്ടുനില്‍ക്കാനാവാത്ത ആ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത് അയാളും ചുറ്റുമുള്ളവരും ഉപാധികളില്ലാതെ വെട്ടിവിഴുങ്ങിയ മതം എന്ന വൈകാരിക മാലിന്യമാണെന്നാണ് രവിചന്ദ്രന്റെ വാദം.

പോസ്റ്റ് വായിക്കാം 

It Poisons Every Mind
ബിന് ലാദന്റെയും ബാഗ്ദാദിയുടെയും മസ്തിഷ്‌കത്തില് നിന്നും ബാല്യത്തില് കുത്തിവെച്ച് മതം എന്ന സോഫ്റ്റ് വെയര് നീക്കം ചെയ്തിരുന്നുവെങ്കില് അവരഴിച്ചു വിട്ട ക്രൂരതകളും ഭീകരതകളും നമുക്ക് കാണേണ്ടി വരുമായിരുന്നില്ല. ഒരുപക്ഷെ മതമില്ലെങ്കിലും അവര് നല്ലതും മോശവുമായ പ്രവര് ത്തികള് ചെയ്യുമായിരുന്നു. പക്ഷെ മതാധിഷ്ഠിത ക്രൂരതകള് ഉണ്ടാകുമായിരുന്നില്ല. വിശ്വാസികളിലും അവിശ്വാസികളിലും നല്ല മനുഷ്യരുണ്ട്. നല്ല മനുഷ്യരുടെ എണ്ണം കൂടുതല് വിശ്വാസികള് ക്കിടയില് തന്നെയാവും. കാരണം അവര് ക്കാണ് സംഖ്യാപരമായ മുന് തൂക്കം. അതുപോലെ തന്നെ മോശം മനുഷ്യരില് ഭൂരിപക്ഷവും മതവിശ്വാസികള് തന്നെയായിരിക്കും. പക്ഷെ നല്ല മനുഷ്യരായി ജീവിക്കേണ്ടവരെ കൂടി മോശം പ്രവര് ത്തികള് ചെയ്യിക്കാന് മതത്തിന് സാധിക്കും. ഇവിടെ നായയെ തെരുവില് നിന്നു എടുത്തു വളര് ത്തിയ മനുഷ്യന് മൃഗങ്ങളോട് സ്‌നേഹം ഉള്ളവനാണ്. പക്ഷെ ചുറ്റുപാടുമുള്ള മതജീവികള് ഉയര് ത്തിയ പ്രതിരോധവും മതം അനുശാസിക്കുന്ന പൊട്ടത്തരങ്ങള് പാലിക്കാനുള്ള അമിത വ്യഗ്രതയും അയാളെ അന്ധനാക്കി. ആ സാധുജീവിയെ ഒന്നിലധികംതവണ ഉപേക്ഷിച്ചു. ആദ്യ ശ്രമങ്ങള് പരാജയപെട്ടപ്പോള് വീണ്ടും തിരിച്ചുവരാത്തവിധം ദൂരെ ഉപേക്ഷിക്കാന് ശ്രമിക്കുന്നു. മതപരമായി നായ ‘നിഷിദ്ധ മൃഗ’മായതിനാല് അതിനെ കാറിനുള്ളില് കയറ്റാതെ കെട്ടിവലിച്ച് കൊണ്ടുപോകുന്നു. ഒരുപക്ഷെ അയാള് ക്ക് പോലും കണ്ടുനില് ക്കാനാവാത്ത ആ ക്രൂരത ചെയ്യാന് പ്രേരിപ്പിച്ചത് അയാളും ചുറ്റുമുള്ളവരും ഉപാധികളില്ലാതെ വെട്ടിവിഴുങ്ങിയ മതം എന്ന വൈകാരികമാലിന്യമാണ്. അത് മാത്രം നീക്കംചെയ്താല് ഈ ക്രൂരത കാണിച്ച വ്യക്തി മറ്റെന്ത് മോശം പ്രവര് ത്തി ചെയ്താലും ഇതു ചെയ്യില്ല. മതം മനുഷ്യ മനസ്സിനെ എത്രമാത്രം മലിനമാക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്. സത്യത്തില് ആ മനുഷ്യനെയും കുറ്റപെടുത്താന് തോന്നുന്നില്ല. അയാള് സ്വന്തം വിശ്വാസത്തിന്റെ ഇര മാത്രമാണ്

It Poisons Every Mind

ബിന്‍ ലാദന്റെയും ബാഗ്ദാദിയുടെയും മസ്തിഷ്‌കത്തില്‍നിന്നും ബാല്യത്തില്‍ കുത്തിവെച്ച് മതം എന്ന…

Posted by Ravichandran C on Saturday, December 12, 2020

ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രവിചന്ദ്രന്‍ എന്ന വ്യക്തിക്ക് ‘ശാസ്ത്രീയതയുടെ മൂത്താപ്പ’ എന്ന പട്ടമുണ്ടെങ്കില്‍ ശാസ്ത്രപ്രചാരകനും അനുയായികള്‍ക്കും അലങ്കാരമായി അതവിടെ തന്നെ ഇരിക്കട്ടെ. പക്ഷേ, ഒരു സാധുജന്തുവിനെ കാറില്‍ കെട്ടി കയറിട്ട് വലിച്ചത് വണ്ടിയോടിച്ചയാള്‍ മുസ്ലിമായത് കൊണ്ടാണെന്ന് പറഞ്ഞാല്‍ ഉള്‍ക്കൊള്ളാനാവില്ലെന്ന് ഡോ.ഷിംന അസീസ് കുറിച്ചു.

സകലചരാചരങ്ങളോടും ദയയോടെ പെരുമാറണമെന്നത് മുസ്ലിമിന് നിര്‍ബന്ധമാണ്. അത് പാലിക്കാത്ത ഇസ്ലാം മതസ്ഥരുടെ കാര്യമോ എന്നാണെങ്കില്‍, അങ്ങനെ പാലിക്കാത്ത നാമമാത്ര മുസ്ലിങ്ങള്‍ വല്ലതും ചെയ്താല്‍ അത് വ്യക്തിയുടെ മണ്ടക്ക് കെട്ടി വെച്ചേക്കണം. നല്ലോണം ജീവിക്കുന്ന ഭൂരിപക്ഷം വിശ്വാസികള്‍ ഇതില്‍ കക്ഷിയല്ല. പിന്നെ, ഇതേ മുസ്ലീങ്ങള്‍ നല്ലത് ചെയ്താല്‍ അത് ഇസ്ലാമിന്റെ തലയിലേക്ക് വെക്കാറുണ്ടോ നിങ്ങള്‍? ഇല്ലെന്നായിരിക്കും, അപ്പോ ആ യുക്തി എങ്ങനെയാ ശരിയാവുക? യുക്തിവാദത്തിനും ഒരു മിനിമം യുക്തിയൊക്കെ വേണ്ടേ സര്‍ എന്നും ഷിംന ചോദിക്കുന്നു.

പോസ്റ്റ് വായിക്കാം 

ശാസ്‌ത്രം പറയുന്നത്‌ മാത്രം വിശ്വസിക്കുന്നവർക്കും മതപ്രകാരം ജീവിക്കുന്നവർക്കുമെല്ലാം അവരവരുടെ സ്‌പേസ്‌ ഉള്ള ഒരിടത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. നിരീശ്വരവാദി ആയിരിക്കുന്നതിനോ കടുത്ത ദൈവവിശ്വാസി ആകുന്നതിനോ ഇവിടെ യാതൊരുവിധ പ്രശ്‌നവുമില്ല, പരസ്‌പരം ഉപദ്രവിക്കുന്നത്‌ വരെ.
രവിചന്ദ്രൻ.C എന്ന വ്യക്‌തിക്ക്‌ ‘ശാസ്‌ത്രീയതയുടെ മൂത്താപ്പ’ എന്ന പട്ടമുണ്ടെങ്കിൽ ശാസ്‌ത്രപ്രചാരകനും അനുയായികൾക്കും അലങ്കാരമായി അതവിടെ തന്നെ ഇരിക്കട്ടെ. പക്ഷേ, ഒരു സാധുജന്തുവിനെ കാറിൽ കെട്ടി കയറിട്ട്‌ വലിച്ചത്‌ വണ്ടിയോടിച്ചയാൾ മുസ്‌ലിമായത്‌ കൊണ്ടാണെന്ന്‌ പറഞ്ഞാൽ ഉൾക്കൊള്ളാനാവില്ല പ്രഭോ. സകലചരാചരങ്ങളോടും ദയയോടെ പെരുമാറണമെന്നത്‌ മുസ്‌ലിമിന്‌ നിർബന്ധമാണ്‌. അത്‌ പാലിക്കാത്ത ഇസ്‌ലാം മതസ്‌ഥരുടെ കാര്യമോ എന്നാണെങ്കിൽ, അങ്ങനെ പാലിക്കാത്ത നാമമാത്ര മുസ്‌ലിങ്ങൾ വല്ലതും ചെയ്‌താൽ അത്‌ വ്യക്‌തിയുടെ മണ്ടക്ക്‌ കെട്ടി വെച്ചേക്കണം. നല്ലോണം ജീവിക്കുന്ന ഭൂരിപക്ഷം വിശ്വാസികൾ ഇതിൽ കക്ഷിയല്ല. പിന്നെ, ഇതേ മുസ്‌ലീങ്ങൾ നല്ലത്‌ ചെയ്‌താൽ അത്‌ ഇസ്‌ലാമിന്റെ തലയിലേക്ക്‌ വെക്കാറുണ്ടോ നിങ്ങൾ? ഇല്ലെന്നായിരിക്കും, അപ്പോ ആ യുക്‌തി എങ്ങനെയാ ശരിയാവുക? യുക്‌തിവാദത്തിനും ഒരു മിനിമം യുക്‌തിയൊക്കെ വേണ്ടേ സർ?
പിന്നെ, നായയെ കെട്ടി വലിച്ചയാൾക്ക്‌ ഇസ്‌ലാം കൽപ്പിക്കുന്ന പ്രകാരം നായയെ തൊടാനും വളർത്താനും കൊണ്ട്‌ നടക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിൽ ഒരു വർഷം ആ ജീവി അയാളുടെ വീട്ടിൽ വളരില്ല. മിസ്‌റ്റർ രവിചന്ദ്രന്റെ നാല്‌ പാടും നടക്കുന്ന മുസ്‌ലിങ്ങൾ ബിൻലാദന്റെയും ബാഗ്‌ദാദിയുടെയും വീട്ടിൽ ട്യൂഷന്‌ പോയിട്ടുള്ളവരല്ല, വെറുപ്പ്‌ പഠിച്ചവരല്ല. പ്രചരിപ്പിക്കുന്നവരുമല്ല.
‘ലകും ദീനുക്കും വലിയ ദീൻ’- എനിക്ക്‌ എന്റെ മതം, നിനക്ക്‌ നിന്റെ മതം എന്ന മുസ്‌ലിമിന്റെ വിശ്വാസത്തിൽ ഈ പറഞ്ഞ നിങ്ങളുടെ നിരീശ്വരവാദവും പെടും. നിങ്ങളെന്തും വിശ്വസിച്ചോളൂ, ഉള്ളിലുള്ള അടിസ്‌ഥാനമില്ലാത്ത വെറുപ്പ്‌ ഇങ്ങോട്ട്‌ ചാല്‌ കീറി വിടേണ്ട, സമൂഹത്തിൽ നഞ്ച്‌ കലക്കേണ്ട.
ഉള്ളിലെ സംഘി വല്ലാതെ കിടന്ന്‌ വീർപ്പ്‌ മുട്ടുന്നുണ്ടെങ്കിൽ ഒരു പ്രഷർ വെന്റ്‌ ദേഹത്ത്‌ എവിടേലും ഫിറ്റ്‌ ചെയ്‌ത്‌ വെച്ചോളൂ.
ചിലപ്പോൾ നേരിയ ആശ്വാസം കിട്ടിയേക്കും.

 

ശാസ്‌ത്രം പറയുന്നത്‌ മാത്രം വിശ്വസിക്കുന്നവർക്കും മതപ്രകാരം ജീവിക്കുന്നവർക്കുമെല്ലാം അവരവരുടെ സ്‌പേസ്‌ ഉള്ള ഒരിടത്താണ്‌…

Posted by Shimna Azeez on Sunday, December 13, 2020