കനത്ത മഴ തുടരുന്നു; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, കണ്ണൂര്, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. ദുരന്തനിവാരണ അതോറിറ്റി ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ കാരണം പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്പൊട്ടല്, മണ്ണിടിച്ചില് എന്നിവയുണ്ടാകുമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
 | 

കനത്ത മഴ തുടരുന്നു; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്തനിവാരണ അതോറിറ്റി ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ കാരണം പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകുമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍റൂമുകള്‍ 24 മണിക്കുറും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിലെ ഷട്ടര്‍ തുറന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പൂതാടി, വെണ്ണിയോട് ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. താമരശ്ശേരി, കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചതോടെ വയനാട് ഒറ്റപ്പെട്ടു. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിന് ആളുകളെ മാറ്റിയതായാണ് വിവരം.

ദുരന്തനിവാരണ അതോറിറ്റിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്.

ഇടുക്കി, കണ്ണൂര്‍, വയനാട്, കോഴിക്കോട് , പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് 09 / 08 / 2018 -യിലും ഇടുക്കി ,കണ്ണൂര്‍ , വയനാട് , കോഴിക്കോട് , പാലക്കാട് -റെഡ് അലര്‍ട്ട് 10 / 08 / 2018-ലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു .

ഇടുക്കി ,കണ്ണൂര്‍ , വയനാട് , കോഴിക്കോട് , പാലക്കാട്, മലപ്പുറം ജില്ല കളക്ടര്‍മാരുടെ ശ്രദ്ധയ്ക്ക്

കേരളത്തില്‍ ചില ഇടങ്ങളില്‍ ആഗസ്റ്റ് 9 ന് ശക്തമായതോ (7 -11 cm in 24 hrs ) അതിശക്തമായതോ (12 -20 cm in 24 hrs ) ആയ മഴക്കും , ആഗസ്റ്റ് 10 ,ആഗസ്റ്റ് 13 തീയ്യതികളില്‍ ശക്തമായ മഴക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം.

ഈ സാഹചര്യത്തില്‍ ചുവടെ പ്രതിബാധിക്കുന്ന നടപടികള്‍ ഉടനടി നടപ്പാക്കുവാന്‍ നിര്‍ദേശിക്കുന്നു:

1. മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള്‍റൂമുകള്‍ 24 മണിക്കുറും നിലവിലെ സാഹചര്യം മാറുന്ന വരെ പ്രവര്‍ത്തിപ്പിക്കുക.
2. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക. അവശ്യമാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ മറ്റ് നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക
3. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുക
4. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ DTPCമുഖാന്തരം നടപടി സ്വീകരിക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന പ്രചാരണം നടത്തുക.
5. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുക.
6. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുക.
7. Handbook on Disaster Management (Volume 2) – EMERGENCY OPERATIONS CENTRES & EMERGENCY SUPPORT FUNCTIONS PLAN KERALA (http://sdma.kerala.gov.in/…/uploa…/EOCESFP2015-Edition-2.pdf), page 33ല്‍ അതിശക്തമായ (Very Heavy) മഴയ്ക്ക് മുന്നൊരുക്കമായി നിര്‍ദേശിച്ചിട്ടുള്ള എല്ലാ നടപടികളും സ്വീകരിക്കുക.
8. മഴക്കാല തയ്യാറെടുപ്പ് പരിപത്രം (http://sdma.kerala.gov.in/…/uploa…/Monsoon-Circular-2018.pdf) പ്രകാരം ആവശ്യമായ നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക.
9. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ന്റെ നമ്പര്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക.