വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.എം.പി

വടകര ലോക്സഭാ മണ്ഡലത്തില് യു.ഡി.എഫ് സ്ഥാനാര്ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്.എം.പി. ആര്എംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായിരിക്കുന്നത്. വടകര ഉള്പ്പെടെ നാല് ലോകസഭാ മണ്ഡലങ്ങളില് സ്ഥാനാര്ത്ഥികളെ നിര്ത്തുമെന്ന് നേരത്തെ ആര്.എം.പി തീരുമാനിച്ചിരുന്നു. എന്നാല് വടകരയില് പി. ജയരാജന് സിപിഎം സ്ഥാനാര്ത്ഥിയായതോടെ ആരെയും സ്ഥാനാര്ത്ഥികളാക്കേട്ടണ്ടതില്ലെന്ന് ആര്.എം.പി തീരുമാനിക്കുകയായിരുന്നു.
 | 
വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.എം.പി

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.എം.പി. ആര്‍എംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായിരിക്കുന്നത്. വടകര ഉള്‍പ്പെടെ നാല് ലോകസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് നേരത്തെ ആര്‍.എം.പി തീരുമാനിച്ചിരുന്നു. എന്നാല്‍ വടകരയില്‍ പി. ജയരാജന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായതോടെ ആരെയും സ്ഥാനാര്‍ത്ഥികളാക്കേട്ടണ്ടതില്ലെന്ന് ആര്‍.എം.പി തീരുമാനിക്കുകയായിരുന്നു.

ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് കൂടി മണ്ഡലത്തിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങള്‍ അപ്രസക്തമായെന്നും ഏതു വിധേനയും പി ജയരാജന്റെ തോല്‍വി ഉറപ്പാക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ടെന്നും ആര്‍.എം.പി നേതാവ് എന്‍ വേണു വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരന്റെ വധവുമായി പി. ജയരാജന് ബന്ധമുണ്ടെന്ന് നേരത്തെ ആര്‍.എം.പി ആരോപിച്ചിരുന്നു. ജയരാജനിലേക്ക് എത്താതിരിക്കാന്‍ അന്വേഷണം പെട്ടന്ന് അവസാനിപ്പിച്ചുവെന്നും ആര്‍.എം.പി ആരോപിച്ചിരുന്നു.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയ സിപിഎം നേതാവ് കുഞ്ഞനന്തന്‍ പ്രാവര്‍ത്തികമാക്കിയത് ജയരാജന്റെ നിര്‍ദേശങ്ങളായിരുന്നുവെന്നാണ് പ്രധാന മറ്റൊരു ആരോപണം. 2014ല്‍ 3500ല്‍ താഴെ വോട്ടുകള്‍ക്കാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ വിജയിച്ചത്. ചെറിയൊരു വോട്ട് ശതമാനം വടകരയിലെ തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കും. ആര്‍.എം.പിയുടെ പിന്തുണ കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.