കാറിന് മുകളില്‍ കയറി റോഡ് ഷോ; ബെല്ലി ഡാന്‍സ് നടത്തി വിവാദത്തിലായ വ്യവസായിക്കെതിരെ കേസ്; വീഡിയോ

കോതമംഗലത്ത് കാറിന് മുകളില് കയറി റോഡ് ഷോ നടത്തിയ വ്യവസായിക്കെതിരെ കേസ്.
 | 
കാറിന് മുകളില്‍ കയറി റോഡ് ഷോ; ബെല്ലി ഡാന്‍സ് നടത്തി വിവാദത്തിലായ വ്യവസായിക്കെതിരെ കേസ്; വീഡിയോ

കൊച്ചി: കോതമംഗലത്ത് കാറിന് മുകളില്‍ കയറി റോഡ് ഷോ നടത്തിയ വ്യവസായിക്കെതിരെ കേസ്. ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരവും നടത്തി വിവാദത്തിലായ വ്യവസായി തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യന്‍ ആണ് കോതമംഗലം ടൗണില്‍ പ്രകടനം നടത്തിയത്. പുതിയ ആഡംബരക്കാറും ലോറികളും പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു പ്രകടനം. കാറിന് പുതിയ ടോറസ് ലോറികള്‍ അകമ്പടിയായി. വഴയരികില്‍ നിന്നവരെ കൈ വീശിക്കാട്ടി ടൗണിലൂടെ പ്രകടനം നീങ്ങി. സംഭവത്തില്‍ കോതമംഗലം പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രകടനം നടത്തിയതിനാണ് കേസ്.

ഇടുക്കി രാജാപ്പാറയിലെ റിസോര്‍ട്ടില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് പുതിയ സംഭവം. ചതുരംഗപ്പാറയില്‍ ഇയാള്‍ ആരംഭിച്ച പുതിയ വ്യവസായ സംരംഭത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു വന്‍ പാര്‍ട്ടി സംഘടിപ്പിച്ചത്.

കോതമംഗലത്തു നടന്ന വാഹന പ്രകടനം .. ഇതിപ്പോ നമ്മൾ എന്താണ് പറയുക.. ?

Posted by കോതമംഗലം വാർത്ത on Tuesday, July 28, 2020