വ്യക്തമായ ആധിപത്യം സ്ഥാപിച്ച് സജി ചെറിയാന്‍; ചെങ്ങന്നൂര്‍ ഇടത്തേക്ക്

ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പില് വിജയം ഉറപ്പിച്ച് എല്ഡിഎഫ് സ്ഥാനാര്ത്ഥി സജി ചെറിയാന്. അവസാനം ലഭ്യമാകുന്ന വിവരങ്ങള് അനുസരിച്ച് ഏതാണ്ട് 15000 വോട്ടുകള്ക്കാണ് സജി ചെറിയാന് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ വോട്ടുകള് ചോര്ന്നതായും കണക്കുകള് വ്യക്തമാക്കുന്നു. യുഡിഎഫ് സ്ഥാനാര്ത്ഥി ഡി. വിജയകുമാര് 39000 വോട്ടുകള് നേടിയപ്പോള് മുന്നാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്ത്ഥി പി.എസ്. ശ്രീധരന് പിള്ള 29000 വോട്ടുകള് നേടി. അല്പ്പ സമയത്തിനകം പൂര്ണമായ ചിത്രം പുറത്തുവരും.
 | 

വ്യക്തമായ ആധിപത്യം സ്ഥാപിച്ച് സജി ചെറിയാന്‍; ചെങ്ങന്നൂര്‍ ഇടത്തേക്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. അവസാനം ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് ഏതാണ്ട് 15000 വോട്ടുകള്‍ക്കാണ് സജി ചെറിയാന്‍ ലീഡ് ചെയ്യുന്നത്. ബിജെപിയുടെ വോട്ടുകള്‍ ചോര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ 39000 വോട്ടുകള്‍ നേടിയപ്പോള്‍ മുന്നാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍ പിള്ള 29000 വോട്ടുകള്‍ നേടി. അല്‍പ്പ സമയത്തിനകം പൂര്‍ണമായ ചിത്രം പുറത്തുവരും.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും വന്‍ഭൂരിപക്ഷം നേടാന്‍ എല്‍ഡിഎഫിന് കഴിയുമെന്നാണ് വിലയിരുന്നത്. വിജയം ഉറപ്പിച്ച് കഴിഞ്ഞതായി സജി ചെറിയാന്‍ പ്രതികരിച്ചു. വിജയം പ്രതീക്ഷിച്ചതിലും ഒരു പടി മുകളിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസിനു വീഴ്ച പറ്റി. താഴേത്തട്ടില്‍ പ്രതിരോധിക്കാന്‍ ആളുണ്ടായില്ല. വീഴ്ചയുടെ കാരണം പാര്‍ട്ടി നേതൃത്വം ആലോചിക്കണമെന്നും തോല്‍വി സമ്മതിച്ച് വിജയകുമാര്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചു നല്‍കിയതായി ശ്രീധരന്‍ പിള്ള പ്രതികരിച്ചു.