സനലിനെ ആദ്യം എത്തിച്ചത് പോലീസ് സ്‌റ്റേഷനില്‍; പോലീസ് കാട്ടിയത് ഗുരുതര അനാസ്ഥ

ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട യുവാവിനെ ആംബുലന്സില് ആദ്യം കൊണ്ടുപോയത് പോലീസ് സ്റ്റേഷനിലേക്ക്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സനലിനെ ആശുപത്രിയില് എത്തിക്കാതെ പോലീസ് സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ടുപോയത്. സനലിന്റെ ആരോഗ്യനില വഷളായെന്ന് തോന്നിയതോടെയാണ് നെയ്യാറ്റിന്കര ജനറല് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് മെഡിക്കല് കോളേജിലേക്ക് മാറ്റിയെങ്കിലും യാത്രക്കിടെ സനല് മരിക്കുകയായിരുന്നു.
 | 

സനലിനെ ആദ്യം എത്തിച്ചത് പോലീസ് സ്‌റ്റേഷനില്‍; പോലീസ് കാട്ടിയത് ഗുരുതര അനാസ്ഥ

തിരുവനന്തപുരം: ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട യുവാവിനെ ആംബുലന്‍സില്‍ ആദ്യം കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേക്ക്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സനലിനെ ആശുപത്രിയില്‍ എത്തിക്കാതെ പോലീസ് സ്‌റ്റേഷനിലേക്കാണ് ആദ്യം കൊണ്ടുപോയത്. സനലിന്റെ ആരോഗ്യനില വഷളായെന്ന് തോന്നിയതോടെയാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും യാത്രക്കിടെ സനല്‍ മരിക്കുകയായിരുന്നു.

തര്‍ക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാര്‍ പിടിച്ചു തള്ളിയ സനലിനെ കാറിടിച്ചു വീഴ്ത്തിയെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ ഹരികുമാര്‍ തയ്യാറായില്ല. പിന്നീട് 10 മണിയോടെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ആംബുലന്‍സ് വിളിച്ചു വരുത്തി സനലിനെ കയറ്റി മെഡിക്കല്‍ കോളേജിലേക്ക് പോകണമെന്ന നിര്‍ദേശം നല്‍കിയാണ് നാട്ടുകാര്‍ അയച്ചത്. എന്നാല്‍ ആംബുലന്‍സ് നേരെ പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. ആംബുലന്‍സിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറാന്‍വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നാണ് വിവരം.

തുടര്‍ന്ന് രാത്രി 11.30 ഓടെയാണ് സനലിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും അപകടം നടന്നിട്ട് ഒന്നരമണിക്കൂറോളം കഴിഞ്ഞിരുന്നു. സംഭവം വിവാദമായതോടെ സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.