പ്രഥമ സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം വൈശാഖ് കോമാട്ടിലിന്

മാധ്യമപ്രവര്ത്തകനായിരുന്ന സനില് ഫിലിപ്പിന്റെ പേരില് ഏര്പ്പെടുത്തിയ മാധ്യമ പുരസ്കാരം മനോരമ ന്യൂസിലെ വൈശാഖ് കോമാട്ടിലിന്.
 | 
പ്രഥമ സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം വൈശാഖ് കോമാട്ടിലിന്

കോട്ടയം: മാധ്യമപ്രവര്‍ത്തകനായിരുന്ന സനില്‍ ഫിലിപ്പിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം മനോരമ ന്യൂസിലെ വൈശാഖ് കോമാട്ടിലിന്. കെവിന്‍ വധവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് വൈശാഖിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ജൂറി ചെയര്‍മാന്‍ സക്കറിയ കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് അവാര്‍ഡ് പ്രഖ്യാപനം നടത്തി.

കെവിന്റെ കൊലപാതകത്തില്‍ തുടക്കം മുതല്‍ മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തകളാണ് കേസ് ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള പരമ്പരയ്ക്കാണ് ജോഷി കുര്യന് പ്രത്യേക പരാമര്‍ശം ലഭിച്ചത്. മന്ത്രി എം.എം.മണി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

എഴുത്തുകാരന്‍ സക്കറിയ ചെയര്‍മാനും മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ്, എഡിറ്റര്‍ ബീന പോള്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. 25,000 രൂപയും മെമന്റോയുമാണ് പുരസ്‌കാരം. പ്രത്യേക പരാമര്‍ശത്തിന് 10,000 രൂപയും മെമന്റോയും നല്‍കും.

ദൃശ്യ മാധ്യമപ്രവര്‍ത്തകനായിരുന്ന സനില്‍ ഫിലിപ്പ് 2016ല്‍ ഒരു വാഹനാപകടത്തിലാണ് മരിച്ചത്. പത്തു വര്‍ഷത്തോളം വിവിധ ചാനലുകളില്‍ പ്രവര്‍ത്തിച്ചു. സനിലിന്റെ ദൃശ്യമാധ്യമ രംഗത്തെ സംഭാവനകള്‍ അടയാളപ്പെടുത്തുന്നതിനായി രൂപീകരിച്ച സനില്‍ ഫിലിപ്പ് ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്താ സ്റ്റോറികള്‍ക്കാണ് പുരസ്‌കാരം.

സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം 2019 പുരസ്‌കാരം പ്രഖ്യാപനം സക്കറിയ, ജൂറി ചെയര്‍മാന്‍

സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം 2019പുരസ്‌കാരം പ്രഖ്യാപനംസക്കറിയ, ജൂറി ചെയര്‍മാന്‍

Posted by Sanil Philip Foundation on Wednesday, June 26, 2019