കാഞ്ഞങ്ങാട് കടപ്പുറത്ത് തിരമാലയ്‌ക്കൊപ്പം മത്തിച്ചാകര, വാരിക്കൂട്ടി ജനങ്ങള്‍; വീഡിയോ

കാഞ്ഞങ്ങാട്, ചിത്താരിയിലും അജാനൂരിലും കടപ്പുറത്ത് തിരമാലകള്ക്കൊപ്പം എത്തിയത് മത്തിക്കൂട്ടം.
 | 
കാഞ്ഞങ്ങാട് കടപ്പുറത്ത് തിരമാലയ്‌ക്കൊപ്പം മത്തിച്ചാകര, വാരിക്കൂട്ടി ജനങ്ങള്‍; വീഡിയോ

കാസര്‍കോട്: കാഞ്ഞങ്ങാട്, ചിത്താരിയിലും അജാനൂരിലും കടപ്പുറത്ത് തിരമാലകള്‍ക്കൊപ്പം എത്തിയത് മത്തിക്കൂട്ടം. വെള്ളിയാഴ്ച രാവിലെ തീരപ്രദേശത്ത് കിലോമീറ്ററുകളോളം ദൂരത്തില്‍ മത്തിക്കൂട്ടം തീരത്തേക്ക് തിരമാലകള്‍ക്കൊപ്പം അടിഞ്ഞപ്പോള്‍ വാരിക്കൂട്ടാന്‍ ആവേശത്തോടെയാണ് നാട്ടുകാര്‍ എത്തിയത്. ട്രോളിംഗ് ബോട്ടുകള്‍ കണ്ട് പേടിച്ച് തീരത്തോട് അടുക്കുന്ന മത്തിക്കൂട്ടങ്ങള്‍ തിരമാലയില്‍പ്പെട്ട് കരക്കടിയുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നാട്ടുകാരുടെ വിശദീകരണം. എന്തായാലും ചിത്താരി മുതല്‍ അജാനൂര്‍ വരെയുള്ള മേഖലയില്‍ നാട്ടുകാര്‍ക്ക് ഇന്നലെ മത്തി സൗജന്യമായി കിട്ടി.

വീഡിയോ കാണാം

മത്തി ചാകര

ഇന്നലെ കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്തു മത്തി ചാകരനിരവധി ആളുകൾ മത്തി പെറുക്കി പെറുക്കി എടുത്തു ഞങ്ങൾക്കും കിട്ടി കുറച്ച് – ഞങ്ങൾക്ക് കിട്ടിയതിന്റെ ഫോട്ടോ കമന്റ് ബോക്സിൽ ഉണ്ട്..

Posted by ഞങ്ങളുടെ കൃഷി – Our Cultivation- Farming on Friday, September 13, 2019