നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന്റെ ജാമ്യ വ്യവസ്ഥയില് ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസില് വിചാരണ പൂര്ത്തിയാകുന്നത് വരെ കേരളത്തില് പ്രവേശിക്കുന്നതില്നിന്ന് സുപ്രീം കോടതി കൃഷ്ണദാസിനെ വിലക്കി. ഷഹീര് ഷൗക്കത്തലി കേസിലാണ് നടപടി.
 | 

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില് പ്രവേശിക്കുന്നതില്‍നിന്ന് സുപ്രീം കോടതി കൃഷ്ണദാസിനെ വിലക്കി. ഷഹീര്‍ ഷൗക്കത്തലി കേസിലാണ് നടപടി.

വിചാരണ തീരും വരെ കൃഷ്ണദാസ് കോയമ്പത്തൂരില്‍ തുടരണമെന്ന് സുപ്രീംകോടതി പറഞ്ഞു. രോഗാവസ്ഥയിലുള്ള അമ്മയെ കാണാന്‍ അനുമതി വേണമെന്നായിരുന്നു കൃഷ്ണദാസിന്റെ ആവശ്യം.നേരത്തേ ഹൈക്കോടതിയും ഈ ആവശ്യം തള്ളിയിരുന്നു.

ജിഷ്ണു പ്രണോയ് കേസ് ഒരു കാരണവുമില്ലാതെ സര്‍ക്കാര്‍ സിബിഐക്ക് വിടില്ലെന്ന് പറഞ്ഞ കോടതി സിബിഐ എന്തുകൊണ്ട് അക്കാര്യം പരിശോധിച്ചില്ലെന്ന് ചോദിച്ചു. സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് എന്തുകൊണ്ട് സിബിഐക്ക് വിട്ടു എന്ന കാര്യം ബോധിപ്പിക്കണമെന്ന് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നാളെ കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം വിശദീകരിക്കണമെന്നാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിജിപിയുടെ അവലോകന റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജിഷ്ണു കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന ഹൈക്കോടതി പരാമര്‍ശവും അന്വേഷണ ഉദ്യോഗസ്ഥനെതിരെയുള്ള പരാമര്‍ശവും സുപ്രീംകോടതി നീക്കി.