കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടര്ന്ന നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് കലക്ടര്മാര് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ പ്രഫഷണല് കോളജുകള് തുറന്ന് പ്രവര്ത്തിക്കും. വയനാട് ജില്ലയിലെ പ്രഫഷണല് കോളജുകള്, മോഡല് റസിഡന്ഷ്യല് സ്കൂളുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്ക്കും അങ്കണവാടികള്ക്കും അവധിയാണ്.
 | 

കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴ തുടര്‍ന്ന നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയാണ്.

വടക്കന്‍ ജില്ലകളിലും മലയോര മേഖലകളിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണ്ണിടിച്ചില്‍, ഒരുള്‍പ്പൊട്ടല്‍ സാധ്യതകളുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാട് ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ ട്രക്കുകളും ലോറികളും ഇപ്പോള്‍ കടത്തി വിടുന്നില്ല.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കൂടുതല്‍ ദിവസം നീണ്ട് നില്‍ക്കുമെന്നാണ് കരുതുന്നത്. ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍ കനത്ത് ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.