കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്ക്

തിരുവനന്തപുരത്ത് കെ.എസ്.യു നടത്തിയ നിയമസഭാ മാര്ച്ചില് സംഘര്ഷം. ലാത്തിച്ചാര്ജില് ഷാഫി പറമ്പില് എംഎല്എയ്ക്ക് പരിക്കേറ്റു.
 | 
കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റു. കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെ മറ്റ് നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മാര്‍ച്ചിനിടെ റോഡ് ഉപരോധിച്ച ഷാഫി പറമ്പിലിനെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ പോലീസ് വാഹനം കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. ഇതിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. തലയ്ക്കാണ് പരിക്ക്.

കേരള, എംജി സര്‍വകലാശാലകളിലെ മാര്‍ക്ക് തട്ടിപ്പ് കേസുകളില്‍ സ്വതന്ത്ര അന്വേഷണം, വാളയാറില്‍ സിബിഐ അന്വേഷണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു മാര്‍ച്ച്.