ലഘുലേഖ ഇറക്കിയിട്ടില്ലെന്ന് കെ.എം.ഷാജി; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും

വര്ഗ്ഗീയ പരാമര്ശമുള്ള ലഘുലേഖ ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി അയോഗ്യനാക്കിയ മുസ്ലീം ലീഗ് എംഎല്എ കെ.എം.ഷാജി. അമുസ്ലീങ്ങള്ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന ലഘുലേഖയാണ് ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായത്. താന് നേരിട്ടോ, മുസ്ലിം ലീഗോ യുഡിഎഫോ അത്തരമൊരു ലഘു ലേഖ ഇറക്കിയിട്ടില്ലെന്നും ലഘുലേഖ താന് കണ്ടിട്ടു പോലുമില്ലെന്നും ഷാജി പറഞ്ഞു.
 | 
ലഘുലേഖ ഇറക്കിയിട്ടില്ലെന്ന് കെ.എം.ഷാജി; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും

കണ്ണൂര്‍: വര്‍ഗ്ഗീയ പരാമര്‍ശമുള്ള ലഘുലേഖ ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി അയോഗ്യനാക്കിയ മുസ്ലീം ലീഗ് എംഎല്‍എ കെ.എം.ഷാജി. അമുസ്ലീങ്ങള്‍ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന ലഘുലേഖയാണ് ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായത്. താന്‍ നേരിട്ടോ, മുസ്ലിം ലീഗോ യുഡിഎഫോ അത്തരമൊരു ലഘു ലേഖ ഇറക്കിയിട്ടില്ലെന്നും ലഘുലേഖ താന്‍ കണ്ടിട്ടു പോലുമില്ലെന്നും ഷാജി പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷാജി വ്യക്തമാക്കി. പൂര്‍ണ്ണ വിധി പരിശോധിച്ചതിനു ശേഷം എങ്ങനെ സുപ്രീം കോടതിയെ സമീപിക്കണമെന്ന് തീരുമാനിക്കും. നികേഷ് കുമാറിന്റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് കേസിനു പിന്നിലെന്നും കെ.എം.ഷാജി ആരോപിച്ചു. 20 ശതമാനം മാത്രം മുസ്ലിംജനസംഖ്യയുള്ള മണ്ഡലമാണ് അഴീക്കോട്. അവിടെ വര്‍ഗീയപരാമര്‍ശങ്ങളടങ്ങിയ ലഘുലേഖ ഇറക്കിയതുകൊണ്ട് മാത്രം വിജയിക്കാനാകില്ല.

തനിയ്‌ക്കെതിരെ എം.വി.നികേഷ് കുമാര്‍ വൃത്തികെട്ട രാഷ്ട്രീയക്കളി കളിക്കുകയാണ്. ഈ ലഘുലേഖ പോലും അങ്ങനെ തട്ടിപ്പിലൂടെ ഉണ്ടാക്കിയതാണെന്ന് ഷാജി ആരോപിച്ചു. ആറ് മാസമോ, അറുപത് കൊല്ലമോ മത്സരിച്ചില്ലെങ്കിലും തനിയ്‌ക്കൊന്നുമില്ല. പക്ഷേ, ഇത് തെറ്റെന്ന് തെളിയിക്കാതെ വെറുതെ വിടില്ലെന്നും ഷാജി പറഞ്ഞു. നികേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ കെ.എം.ഷാജിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നാണ് ലഘുലേഖകള്‍ പിടിച്ചെടുത്തത്.