ടോര്‍ച്ച് അടിച്ചപ്പോ അന്തംവിട്ടു നിന്ന പോക്കാച്ചി തവളയ്ക്ക് മാത്രമേ കോവിഡിന്റെ ഫീലിംഗ്‌സ് മനസിലാവൂ; മോദിയെ ട്രോളി ഡോ.ഷിംന അസീസ്

ഞായറാഴ്ച രാത്രി 9 മണിക്ക് ദീപങ്ങള് തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ട്രോളി ഡോ.ഷിംന അസീസ്.
 | 
ടോര്‍ച്ച് അടിച്ചപ്പോ അന്തംവിട്ടു നിന്ന പോക്കാച്ചി തവളയ്ക്ക് മാത്രമേ കോവിഡിന്റെ ഫീലിംഗ്‌സ് മനസിലാവൂ; മോദിയെ ട്രോളി ഡോ.ഷിംന അസീസ്

ഞായറാഴ്ച രാത്രി 9 മണിക്ക് ദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ട്രോളി ഡോ.ഷിംന അസീസ്. അപ്രതീക്ഷിതമായി ഹൈ ബീം ടോര്‍ച്ച് കണ്ണിലേക്കടിച്ചപ്പോള്‍ അന്തം വിട്ട് പാടവരമ്പത്ത് നിന്ന പോക്കാച്ചി തവളക്ക് മാത്രമേ നിലവില്‍ കോവിഡിന്റെ യഥാര്‍ത്ഥ ഫീലിങ്ങ്സ് മനസ്സിലാക്കാനാകൂ എന്ന് ഡോ.ഷിംന ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്രകാശവീചികളാല്‍ മുഖരിതമായ ഭാരതത്തിന്റെ വീഥികളില്‍ നിന്നും എന്നെന്നേക്കുമായി ഒരിറ്റ് കണ്ണീരോടെ വിട പറയാന്‍ പോകുന്ന കോവിഡ് വൈറസിന് അഡ്വാന്‍സ്ഡ് ആദരാഞ്ജലികള്‍ എന്നും ഷിന കുറിക്കുന്നു.

പോസ്റ്റ് വായിക്കാം

നന്ദി ജീ, ഒരായിരം നന്ദി!
അഞ്ച് മണിക്ക് പിഞ്ഞാണം കൊട്ടാനുള്ള ശക്‌തമായ ആഹ്വാനത്തിന്‌ ശേഷം രാത്രി ഒമ്പത് മണിക്ക് ലൈറ്റോഫാക്കി ദീപം തെളിയിക്കാനുള്ള തന്ത്രപരമായ ആഹ്വാനം കണ്ടു.
പ്രകാശവീചികളാൽ മുഖരിതമായ ഭാരതത്തിന്റെ വീഥികളിൽ നിന്നും എന്നെന്നേക്കുമായി ഒരിറ്റ്‌ കണ്ണീരോടെ വിട പറയാൻ പോകുന്ന കോവിഡ്‌ വൈറസിന്‌ അഡ്വാൻസ്‌ഡ്‌ ആദരാഞ്‌ജലികൾ.
അപ്രതീക്ഷിതമായി ഹൈ ബീം ടോർച്ച്‌ കണ്ണിലേക്കടിച്ചപ്പോൾ അന്തം വിട്ട്‌ പാടവരമ്പത്ത് നിന്ന പോക്കാച്ചി തവളക്ക്‌ മാത്രമേ നിലവിൽ കോവിഡിന്റെ യഥാർത്‌ഥ ഫീലിങ്ങ്‌സ്‌ മനസ്സിലാക്കാനാകൂ…
വിട മിത്രമേ… എന്നെന്നേക്കുമായി വിട….
*****
ബാക്കിയുള്ളവർ സാധാരണ പോലെ കൈ കഴുകലും സാമൂഹിക അകലം പാലിക്കലും മറ്റ്‌ മുൻകരുതലുകളും ശക്തമായി തുടരുക.
നമ്മൾ ഇതും അതിജീവിക്കും!

Dr. Shimna Azeez

നന്ദി ജീ, ഒരായിരം നന്ദി!

അഞ്ച് മണിക്ക് പിഞ്ഞാണം കൊട്ടാനുള്ള ശക്‌തമായ ആഹ്വാനത്തിന്‌ ശേഷം രാത്രി ഒമ്പത് മണിക്ക്…

Posted by Shimna Azeez on Thursday, April 2, 2020