എന്താണ് കണ്‍കറന്റ് ലിസ്റ്റ്? ചാനല്‍ ചര്‍ച്ചക്കിടെ മറുപടിയില്ലാതെ ശോഭാ സുരേന്ദ്രന്‍; വൈറല്‍ വീഡിയോ

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് പങ്കെടുക്കുന്ന മിക്ക ചാനല് ചര്ച്ചകളും സോഷ്യല് മീഡിയയില് പ്രധാന ചര്ച്ചാ വിഷയമാണ്. ശോഭാ സുരേന്ദ്രന്റെ മറുപടികള് മിക്കവയും പിന്നീട് ട്രോളുകളായി പ്രത്യക്ഷപ്പെടുകയും ചെയ്യും. കഴിഞ്ഞ ദിവസം റിപ്പോര്ട്ടര് ചാനലില് നടന്ന അത്തരമൊരു ചര്ച്ച ശോഭാ സുരേന്ദ്രനെതിരെ ട്രോള് മഴയ്ക്ക് കാരണമായിരിക്കുകയാണ്. കണ്കറന്റ് ലിസ്റ്റിനെക്കുറിച്ചുള്ള ചോദ്യമാണ് പരിഹാസത്തിന് കാരണമായിരിക്കുന്നത്.
 | 
എന്താണ് കണ്‍കറന്റ് ലിസ്റ്റ്? ചാനല്‍ ചര്‍ച്ചക്കിടെ മറുപടിയില്ലാതെ ശോഭാ സുരേന്ദ്രന്‍; വൈറല്‍ വീഡിയോ

കൊച്ചി: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കുന്ന മിക്ക ചാനല്‍ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്. ശോഭാ സുരേന്ദ്രന്റെ മറുപടികള്‍ മിക്കവയും പിന്നീട് ട്രോളുകളായി പ്രത്യക്ഷപ്പെടുകയും ചെയ്യും. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന അത്തരമൊരു ചര്‍ച്ച ശോഭാ സുരേന്ദ്രനെതിരെ ട്രോള്‍ മഴയ്ക്ക് കാരണമായിരിക്കുകയാണ്. കണ്‍കറന്റ് ലിസ്റ്റിനെക്കുറിച്ചുള്ള ചോദ്യമാണ് പരിഹാസത്തിന് കാരണമായിരിക്കുന്നത്.

ശബരിമല പ്രശ്‌നം ബി.ജെ.പി പ്രവര്‍ത്തകര്‍ നരേന്ദ്ര മോഡിയോട് സൂചിപ്പിച്ചിരുന്നോയെന്ന് അവതാരകന്‍ ചോദിച്ച സമയത്ത് കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റ് എന്ന് പറഞ്ഞാണ് ശോഭാ സുരേന്ദ്രന്‍ മറുപടി ആരംഭിച്ചത്. കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റ് എന്ന് തെറ്റാണെന്ന് അവതാരകന്‍ ശോഭാ സുരേന്ദ്രനോട് വ്യക്തമാക്കിയെങ്കിലും തിരുത്താന്‍ ശോഭ തയ്യാറായില്ല.

ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി എ.എ റഹിമും ശോഭാ സുരേന്ദ്രനും തമ്മില്‍ വിഷയത്തില്‍ വാക്പോര് ഉണ്ടാവുകയും ചെയ്തു. കണ്‍കറന്റ് ലിസ്റ്റ് എന്താണെന്ന് വ്യക്തമാക്കാന്‍ റഹീം ആവശ്യപ്പെട്ടെങ്കിലും പിണറായി വിജയനോട് പോയി ചോദിക്ക് എന്നായിരുന്നു മറുപടി ലഭിച്ചത്. ചോദ്യത്തില്‍ ഉറച്ചുനിന്ന റഹിമിനോട് കൂടുതല്‍ സംസാരിക്കാതെ ശോഭാ സുരേന്ദ്രന്‍ ചര്‍ച്ചയില്‍നിന്ന് ഒഴിവാകുകയാണെന്ന് പ്രഖ്യാപിച്ച് തടിയൂരി.

വീഡിയോ കാണാം.