സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം.ശിവശങ്കറിന് നിര്‍ദേശം

സ്വര്ണ്ണക്കടത്ത് കേസില് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന് ഐടി സെക്രട്ടറി എം.ശിവശങ്കറിന് നിര്ദേശം.
 | 
സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം.ശിവശങ്കറിന് നിര്‍ദേശം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന് നിര്‍ദേശം. കസ്റ്റംസ് ഡിആര്‍ഐ സംഘം ഇതിനായുള്ള നോട്ടീസ് ശിവശങ്കറിന് നല്‍കി. വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിനായി കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദേശം.

ശിവശങ്കര്‍ വീട്ടിലുണ്ടായിരുന്നുവെന്നും നോട്ടീസ് നേരിട്ട് കൈപ്പറ്റിയെന്നുമാണ് വിവരം. സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

പിന്നീട് ശിവശങ്കര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ സരിത്തും സ്വപ്‌നയും വന്നതിന്റെ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതായും സൂചനയുണ്ട്.