സിപിഎം പ്രവര്‍ത്തകന്റെ കൊല; ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

സിപിഎം പ്രവര്ത്തകനായ തഴയില് അഷ്റഫിനെ പാനൂരില് വെട്ടിക്കൊലപ്പെടുത്തിയ കേസില് ആറ് ആര്എസ്എസ് പ്രവര്ത്തകര്ക്ക് ജീവപര്യന്തം തടവ്. കുറ്റ്യേരിയിലെ ജിത്തു, രാജീവന്, ഇരുമ്പന് അനീശന്, പാറ പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്ന രാജേഷ് എന്നിവര്ക്കാണ് തലശേരി സെഷന്സ് കോടതി ശിക്ഷ വിധിച്ചത്.
 | 

സിപിഎം പ്രവര്‍ത്തകന്റെ കൊല; ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ തഴയില്‍ അഷ്‌റഫിനെ പാനൂരില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. കുറ്റ്യേരിയിലെ ജിത്തു, രാജീവന്‍, ഇരുമ്പന്‍ അനീശന്‍, പാറ പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്ന രാജേഷ് എന്നിവര്‍ക്കാണ് തലശേരി സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

തടവിനു പുറമേ 75,000 രൂപ വീതം ഓരേ പ്രതികളും പിഴയും നല്‍കണം. പിഴ നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ കോടതി വ്യക്തമാക്കി. 2002 ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പാനൂര്‍ ടൗണിലുള്ള കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാഹനം വാങ്ങാന്‍ എത്തിയ അഷ്‌റഫിനെ ബസ് സ്റ്റാന്റില്‍ വെച്ച് ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 22 സാക്ഷികളെയാണ് വിസ്തരിച്ചിത്. 34 രേഖകളും കൊലക്കുപയോഗിച്ച് വാളുകള്‍ ഉള്‍പ്പെടെ 10 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.