തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 വയസുള്ള ബിജെപിക്കാര്‍ വരെ മത്സരിച്ചെന്ന് മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന്‍; കുറഞ്ഞ പ്രായം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

കഴിഞ്ഞ തെരഞ്ഞെടുപ്പില് 19 വയസുള്ള ബിജെപിക്കാര് വരെ മത്സരിച്ചെന്ന് അവകാശപ്പെട്ട് മഹിളാ മോര്ച്ച നേതാവ്.
 | 
തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 വയസുള്ള ബിജെപിക്കാര്‍ വരെ മത്സരിച്ചെന്ന് മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന്‍; കുറഞ്ഞ പ്രായം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 വയസുള്ള ബിജെപിക്കാര്‍ വരെ മത്സരിച്ചെന്ന് അവകാശപ്പെട്ട് മഹിളാ മോര്‍ച്ച നേതാവ്. ന്യൂസ് 18 ചാനല്‍ ചര്‍ച്ചയിലായിരുന്നു മഹിളാ മോര്‍ച്ച സംസ്ഥാന നേതാവ് സ്മിത മേനോന്‍ കാഴ്ചക്കാരെയും അവതാരകനെയും ഞെട്ടിച്ചുകൊണ്ട് ഈ പരാമര്‍ശം നടത്തിയത്. യുവാക്കളുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചായിരുന്നു ചര്‍ച്ച. കേരളത്തിലെ യുവാക്കള്‍ക്ക് രാഷ്ട്രീയത്തോട് പ്രതിപത്തിയില്ലേ എന്ന ചോദ്യത്തിനാണ് സ്മിത മറുപടി നല്‍കിയത്.

‘ബിജെപിയെ സംബന്ധിച്ച് യുവാക്കള്‍ പാര്‍ട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നത് പൂര്‍ണ്ണമായും തെറ്റാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ മത്സരിച്ചവരില്‍ 19 വയസുള്ള കുട്ടികള്‍ വരെയുണ്ട്. കെ.സുരേന്ദ്രന്‍ പ്രസിഡന്റായി വന്ന ശേഷം അദ്ദേഹം പല യോഗങ്ങളിലും പറഞ്ഞിട്ടുണ്ട് സ്ത്രീകളും യുവാക്കളും കൂടുതലായി മത്സരംരഗത്തേക്ക് വരണമെന്ന്. ഞങ്ങളുടെ ജില്ലാ പ്രസിഡന്റുമാര്‍ വരെ 50 വയസിന് താഴെയുള്ളവരാണ്. എല്ലാതരത്തിലും യുവാക്കള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്. മറ്റു പാര്‍ട്ടികളെ പോലെയല്ല. ഏറ്റവും കൂടുതല്‍ യുവാക്കള്‍ മുന്നോട്ട് വന്നിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി.’ എന്നായിരുന്നു മറുപടി.

ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 21 വയസാണ് കുറഞ്ഞ പ്രായപരിധിയെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

വീഡിയോ കാണാം