നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുന്നില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്.
 | 
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഇക്കാര്യം സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടാകും. ഒരു സീറ്റും ചോദിക്കാതെ താന്‍ പ്രചാരണ രംഗത്ത് സജീവമായുണ്ടാകും. ഇപ്പോള്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയാണെന്ന് വാര്‍ത്തകള്‍ വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്നും ശോഭ പറഞ്ഞു.

സംസ്ഥാന നേതൃത്വവും ശോഭ സുരേന്ദ്രനും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭ ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു.