സോളാര്‍ അന്വേഷണം; കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനകള്‍ക്ക് വിലക്ക്

സോളാര് കേസില് ജുഡീഷ്യല് കമ്മീഷന് അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് അന്വേഷണം പ്രഖ്യാപിച്ചതോടെ കോണ്ഗ്രസ് കേന്ദ്ര നേതൃത്വം കൂടുതല് ജാഗ്രതയില്. നേതാക്കള് പരസ്യ പ്രസ്താവനകള് നടത്തരുതെന്ന് ഹൈക്കമാന്ഡ് വിലക്കി. മുതിര്ന്ന നേതാക്കളെ നേതൃത്വം വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികളുടെ പട്ടിക അന്തിമമായി തയ്യാറാക്കാനാകാതെ തര്ക്കം മുറുകിയ സാഹചര്യത്തിലാണ് നേതാക്കളെ വിളിപ്പിച്ചിരിക്കുന്നതെങ്കിലും സോളാര് കേസിലെ അന്വേഷണവും ചര്ച്ചയാകും.
 | 

സോളാര്‍ അന്വേഷണം; കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം കൂടുതല്‍ ജാഗ്രതയില്‍. നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് ഹൈക്കമാന്‍ഡ് വിലക്കി. മുതിര്‍ന്ന നേതാക്കളെ നേതൃത്വം വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികളുടെ പട്ടിക അന്തിമമായി തയ്യാറാക്കാനാകാതെ തര്‍ക്കം മുറുകിയ സാഹചര്യത്തിലാണ് നേതാക്കളെ വിളിപ്പിച്ചിരിക്കുന്നതെങ്കിലും സോളാര്‍ കേസിലെ അന്വേഷണവും ചര്‍ച്ചയാകും.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസന്‍, വി.എം.സുധീരന്‍ എന്നിവരെയാണ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഇവരുമായി ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ എ.കെ.ആന്റണിയും പങ്കെടുക്കും. വിവാദത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് കേരളത്തില്‍ നിന്നുള്ള നേതാക്കളെ രാഹുല്‍ കാണുന്നത്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍, എന്‍. സുബ്രഹ്മണ്യം. അന്ന് കേന്ദ്രമന്ത്രിയായിരുന്ന പളനിമാണിക്യം, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ബലാല്‍സംഗക്കേസ് ഉള്‍പ്പെടെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ക്കെതിരെ തെളിവുകള്‍ നശിപ്പിക്കാനും കേസ് ഒതുക്കാന്‍ കൂട്ടു നിന്നതിന്റെയും പേരിലും കേസെടുത്തു.

കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവന്‍ എ. ഹേമചന്ദ്രന്‍, ഐജി ആയിരുന്ന പദ്മകുമാര്‍ തുടങ്ങിയവരും ക്രിമിനല്‍ കേസില്‍ പ്രതികളാകും.