ചങ്ങനാശേരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ചങ്ങനാശേരിയില് മകന് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി.
 | 
ചങ്ങനാശേരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കോട്ടയം: ചങ്ങനാശേരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തൃക്കൊടിത്താനം അമരയില്‍ കന്യാക്കോണില്‍ കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ നിതിന്‍ബാബുവിനെ (27) പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞന്നാമ്മയുമായി നിതിന്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കൊലപ്പെടുത്തുതയുമായിരുന്നു.

സംഭവത്തിന് ശേഷം നിതിന്‍ അയല്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാം എന്ന് പറഞ്ഞു. ഇങ്ങനെയാണ് കൊലപാതക വിവരം നാട്ടുകാര്‍ അറിഞ്ഞത്. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് എത്തിയ പോലീസ് വീടിന്റെ ഗ്രില്‍ പൊളിച്ചാണ് അകത്ത് കയറിയത്.

ബെഡ്‌റൂമില്‍ കഴുത്തറുത്ത നിലയിലാണ് കുഞ്ഞന്നാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിതിന്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്നും ുപോലീസ് അറിയിച്ചു.