ശ്രീ ഫോര്‍ എലിഫന്റ്‌സ്; ആനക്കാഴ്ചകളും കഥകളുമായി പുതിയ വെബ് സീരീസ്

ആനക്കഥകളുമായി ഒരു യൂട്യൂബ് ചാനല്.
 | 
ശ്രീ ഫോര്‍ എലിഫന്റ്‌സ്; ആനക്കാഴ്ചകളും കഥകളുമായി പുതിയ വെബ് സീരീസ്

ആനക്കഥകളുമായി ഒരു വെബ് സീരീസ്. ശ്രീ ഫോര്‍ എലിഫന്റ്‌സ് എന്ന പേരിലാണ് ആനകളെ പരിചയപ്പെടുത്തുന്ന പുതിയ വെബ് സീരീസ് യൂട്യൂബില്‍ എത്തിയിരിക്കുന്നത്. ഇ ഫോര്‍ എലിഫന്റ് എന്ന കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയിലൂടെ ആന വിശേഷങ്ങള്‍ പങ്കുവെച്ച ശ്രീകുമാര്‍ അരൂക്കുറ്റിയാണ് സീരീസിന് പിന്നില്‍. മാടമ്പ് കുഞ്ഞുക്കുട്ടന്‍ അവതാരകനാകുന്ന വീഡിയോകളില്‍ പ്രൊഫ.അലിയാരുടെ ശബ്ദത്തില്‍ വിവരണം കേള്‍ക്കാം. വിജയദശമി നാളില്‍ തുടക്കം കുറിച്ച ചാനലിന്റെ ആദ്യ വീഡിയോ ഗുരുവായൂര്‍ പദ്മനാഭനെക്കുറിച്ചായിരുന്നു.

കണ്ണന്‍ മുഹമ്മ, ജയചന്ദ്രന്‍ പാണാവള്ളി തുടങ്ങിയവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ നാട്ടാനകളെയായിരുന്നു ഇ ഫോര്‍ എലിഫന്റില്‍ പരിചയപ്പെടുത്തിയിരുന്നതെങ്കില്‍ അവര്‍ക്കു പുറമേ തമിഴ്‌നാട്ടിലെ ആനയിരട്ടകള്‍, രാജസ്ഥാനിലെ സഫാരി ആനകള്‍, മൈസൂര്‍ ദസറയിലെ ആനകള്‍ തുടങ്ങി ആനക്കഥകളുടെ വൈവിധ്യം തന്നെ ഒരുക്കിയിട്ടുണ്ടെന്ന് ശ്രീകുമാര്‍ അരൂക്കുറ്റി പറഞ്ഞു. ശ്രീലങ്കയിലെയും തായ്‌ലന്റിലെയും ആനകളുടെ കാഴ്ചകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിക്കായിരിക്കും സീരീസിലെ വീഡിയോകള്‍ പബ്ലിഷ് ചെയ്യുക. ആദ്യ വീഡിയോയില്‍ തന്നെ നിരവധി കാഴ്ചക്കാരെ സമ്പാദിക്കാന്‍ ചാനലിന് ആയിട്ടുണ്ട്. സബ്സ്രിബ്ഷനിലും വന്‍ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം