മുഖ്യമന്ത്രി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; ഗുരുതര ആരോപണവുമായി പി.എസ് ശ്രീധരന്‍ പിള്ള

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന് പി.എസ് ശ്രീധരന് പിള്ള. ശബരിമലയെ തകര്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. 1956 മുതല് കമ്യൂണിസ്റ്റ് പാര്ട്ടി ഇതിനായി ശ്രമം ആരംഭിച്ചിരുന്നതായും പിള്ള ആരോപിക്കുന്നു. ശബരിമല വിധിയെ യാതൊരുവിധത്തിലും അംഗീകരിക്കാനാവില്ല. അത് കോടതി പ്രസ്താവിച്ചാലും മറ്റാര് പ്രസ്താവിച്ചാലും വിധിയെ അംഗീകരിക്കില്ലെന്നും പിള്ള പറഞ്ഞു.
 | 

മുഖ്യമന്ത്രി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; ഗുരുതര ആരോപണവുമായി പി.എസ് ശ്രീധരന്‍ പിള്ള

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമലയെ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. 1956 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനായി ശ്രമം ആരംഭിച്ചിരുന്നതായും പിള്ള ആരോപിക്കുന്നു. ശബരിമല വിധിയെ യാതൊരുവിധത്തിലും അംഗീകരിക്കാനാവില്ല. അത് കോടതി പ്രസ്താവിച്ചാലും മറ്റാര് പ്രസ്താവിച്ചാലും വിധിയെ അംഗീകരിക്കില്ലെന്നും പിള്ള പറഞ്ഞു.

എ.കെ.ജി ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. 1956 മുതല്‍ക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇതിനായി ശ്രമിക്കുന്നുണ്ട്. സ്റ്റാലിന്‍ ആരാധകനായ പിണറായിയും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കോടതിയല്ല ആര് പറഞ്ഞാലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിയെ അംഗീകരിക്കാന്‍ കഴിയില്ല. വിശ്വാസത്തില്‍ ഇടപെടുന്ന കോടതിയെ അംഗീകരിക്കാനാവില്ലെന്നും പിള്ള പറഞ്ഞു.

നേരത്തെ വിധിയെ സ്വാഗതം ചെയ്ത് ചില ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരിന്നു. കേരളത്തിലെ ബിജെപിയുടെ മുഖപത്രമായ സ്ത്രീ പ്രവേശനത്തെ അംഗീകരിച്ചുകൊണ്ട് ലേഖനം എഴുതിയിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നാണ് സിപിഎം നിലപാട്.