എസ്എസ്എല്‍സി പരീക്ഷാഫലം ജൂലൈ ആദ്യ വാരം പ്രഖ്യാപിക്കും

എസ്എസ്എല്സി പരീക്ഷാഫലം ജൂലൈ ആദ്യവാരത്തില് പ്രഖ്യാപിക്കും.
 | 
എസ്എസ്എല്‍സി പരീക്ഷാഫലം ജൂലൈ ആദ്യ വാരം പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂലൈ ആദ്യവാരത്തില്‍ പ്രഖ്യാപിക്കും. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി ജൂലൈ ആദ്യം തന്നെ ഫലപ്രഖ്യാപനം നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന.

മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ അധ്യാപകര്‍ കുറവായതിനാല്‍ ജോലികള്‍ സാവധാനമാണ് മുന്നോട്ടു പോകുന്നത്. മാര്‍ക്കുകള്‍ ഒത്തു നോക്കുന്നതും ടാബുലേഷനും ഉള്‍പ്പെടെയുള്ള ജോലികളും ഇതിന് പിന്നാലെ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പൊതു പരീക്ഷകള്‍ കഴിഞ്ഞ മാസമാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ട മൂല്യനിര്‍ണ്ണയം തിങ്കളാഴ്ച ആരംഭിച്ചു. എസ്എസ്എല്‍സി ഫലത്തിന് ശേഷം ഹയര്‍ സെക്കന്‍ഡറി ഫലങ്ങളും പ്രഖ്യാപിക്കും