നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള ലോ കോളെജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള ലോ കോളെജില് വിദ്യാര്ത്ഥി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്ച്ചയായി മൂന്നു മാസം ക്ലാസില് കയറാന് അനുവദിക്കാതിരുന്ന അധ്യാപകരുടെ നിലപാടില് മനംനൊന്താണ് ആത്മഹത്യാ ശ്രമം. പാലക്കാട് സ്വദേശിയായ ഒന്നാം വര്ഷ നിയമവിദ്യാര്ത്ഥിയാണ് ക്ലാസില്വെച്ച് വിഷം കഴിച്ചത്. വിദ്യാര്ത്ഥി പുറത്തു പോയാല് മാത്രമേ ക്ലാസെടുക്കുവെന്ന് അധ്യാപകന് ശാഠ്യം പിടിച്ചിരുന്നുവെന്നാണ് വിവരം. ഒറ്റപ്പാലത്തെ ആശുപത്രിയില് പ്രവേശിപ്പിച്ച വിദ്യാര്ത്ഥി അപകടനില തരണം ചെയ്തതായാണ് റിപ്പോര്ട്ട്.
 | 

പാലക്കാട്: നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള ലോ കോളെജില്‍ വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ച്ചയായി മൂന്നു മാസം ക്ലാസില്‍ കയറാന്‍ അനുവദിക്കാതിരുന്ന അധ്യാപകരുടെ നിലപാടില്‍ മനംനൊന്താണ് ആത്മഹത്യാ ശ്രമം. പാലക്കാട് സ്വദേശിയായ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് ക്ലാസില്‍വെച്ച് വിഷം കഴിച്ചത്. വിദ്യാര്‍ത്ഥി പുറത്തു പോയാല്‍ മാത്രമേ ക്ലാസെടുക്കുവെന്ന് അധ്യാപകന്‍ ശാഠ്യം പിടിച്ചിരുന്നുവെന്നാണ് വിവരം. ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

മൂന്നു മാസം മുന്‍പുണ്ടായ ചില പ്രശ്‌നങ്ങള്‍ പുറത്താക്കലിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിക്കുകയായിരുന്നു. ക്ലാസ് മുറിയില്‍വെച്ച് മദ്യപിച്ചെന്നാരോപിച്ച് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ ഈ വിദ്യാര്‍ത്ഥിയും അതില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ നടപടിയെന്നോണം കഴിഞ്ഞ മൂന്നു മാസമായി ഇയാള്‍ ഉള്‍പ്പെടെയുള്ളവരെ ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് പലതവണ പുറത്താക്കപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും കോളെജ് അധികൃതര്‍ നിരസിക്കുകയായിരുന്നു.

ഇന്ന് രാവിലെ ക്ലാസില്‍ കയറിയിരുന്ന വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ക്ലാസെടുക്കാനാകില്ലെന്നും പറഞ്ഞു. പുറത്തു പോകാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥി ക്ലാസില്‍ വെച്ചുതന്നെ വിഷം കഴിക്കുകയായിരുന്നു. നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള പാമ്പാടിയിലെ കോളജില്‍ വെച്ചാണ് ജിഷ്ണു പ്രണോയ് അധ്യാപകരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.