സുന്ദരിയമ്മ വധക്കേസ്: പ്രതിയെ വെറുതെ വിട്ടു

സുന്ദരിയമ്മ വധക്കേസിൽ പ്രതി ചേർക്കപ്പെട്ടയാളെ കോടതി വെറുതെ വിട്ടു. ജയേഷ് എന്ന ജബാറിനെയാണ് കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. ജയേഷിനെതിരെയുള്ള തെളിവുകൾ പോലീസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.
 | 
സുന്ദരിയമ്മ വധക്കേസ്: പ്രതിയെ വെറുതെ വിട്ടു


കോഴിക്കോട്:
സുന്ദരിയമ്മ വധക്കേസിൽ പ്രതി ചേർക്കപ്പെട്ടയാളെ കോടതി വെറുതെ വിട്ടു. ജയേഷ് എന്ന ജബാറിനെയാണ് കോഴിക്കോട് സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. ജയേഷിനെതിരെയുള്ള തെളിവുകൾ പോലീസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.

2012 ജൂലൈ 21-ന് പുലർച്ചെയാണ് മീഞ്ചന്ത വട്ടക്കിണർ ചിറക്കൽ ഹൗസ് ലൈനിലെ സുന്ദരിയമ്മ കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ നടപടികൾ ദിവസങ്ങൾക്ക് മുമ്പ് പൂർത്തിയായിരുന്നു.