സുപ്രീം കോടതിയില്‍ ബിജെപി കനത്ത തിരിച്ചടി; കോടതിയുടെ പ്രധാന തീരുമാനങ്ങള്‍ വായിക്കാം

കര്ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ നാടകീയ രംഗങ്ങള്ക്കൊടുവില് ബിജെപിക്ക് കനത്ത തിരിച്ചടി നല്കി സുപ്രീം കോടതി. ശക്തമായ വാദപ്രതിവാദങ്ങള്ക്കു ശേഷം ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് നാളെ നിയമസഭയില് ഭൂരിപക്ഷം തേടാന് ബിജെപിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന ബി.ജെ.പിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പിനെ നേരിടാന് തയ്യാറാണെന്ന് കോണ്ഗ്രസ് നേരത്തേ അറിയിച്ചിരുന്നു.
 | 

സുപ്രീം കോടതിയില്‍ ബിജെപി കനത്ത തിരിച്ചടി; കോടതിയുടെ പ്രധാന തീരുമാനങ്ങള്‍ വായിക്കാം

കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സുപ്രീം കോടതി. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കു ശേഷം ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് നാളെ നിയമസഭയില്‍ ഭൂരിപക്ഷം തേടാന്‍ ബിജെപിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന ബി.ജെ.പിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേരത്തേ അറിയിച്ചിരുന്നു.

സുപ്രീം കോടതിയുടെ പ്രധാന തീരുമാനങ്ങള്‍

1.നാളെ നാല് മണിക്ക് യെദിയൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.

2. രഹസ്യ ബാലറ്റ് വേണമെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം തള്ളി. ഏതു രീതിയില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രോടെം സ്പീക്കര്‍ തീരുമാനിക്കും.

3. ഡി. ജി.പി ആവശ്യമായ സുരക്ഷ ഒരുക്കണം.

4. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ റദ്ദാക്കില്ല

5. നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്ന് യെദിയൂരപ്പയെ കോടതി വിലക്കി.

6. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ഗവര്‍ണറുടെ നീക്കം വിലക്കി.

7. ഗവര്‍ണ്ണറുടെ തീരുമാനത്തിലെ ശരി തെറ്റുകള്‍ അടുത്ത തവണ വാദം കേള്‍ക്കുമ്പോള്‍ പരിശോധിക്കും.

8. വിശ്വാസ വോട്ടിനു മുമ്പായി എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തണം.