അഭിമന്യുവിന്റെ വീട്ടിലെത്തിയ സുരേഷ് ഗോപിയുടെ ഷോ ഓഫിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ; വകതിരിവ് നല്ലതെന്ന് പരിഹാസം

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് കൊല്ലപ്പെട്ട സംഭവത്തില് അനുശോചനവുമായി എത്തിയ ബിജെപി എംപി സുരേഷ് ഗോപിയുടെ ഷോ ഓഫിനെ പരിഹസിച്ച് സോഷ്യല് മീഡിയ. വട്ടവട ഗ്രാമത്തിനു പുറത്ത് വാഹനം പാര്ക്ക് ചെയ്ത ശേഷം ഓട്ടോറിക്ഷയിലായിരുന്നു സുരേഷ് ഗോപി അഭിമന്യുവിന്റെ വീട്ടിലെത്തിയത്. വഴി നീള ആളുകളോട് ചിരിച്ച് ഉല്ലസിക്കുകയും സെല്ഫിയെടുത്ത് ആഘോഷിക്കുകയും ചെയ്ത അദ്ദേഹം സിനിമാ സെറ്റിലെത്തിയ പോലെയാണ് പെരുമാറിയതെന്ന് സോഷ്യല് മീഡിയ പരിഹസിക്കുന്നു.
 | 

അഭിമന്യുവിന്റെ വീട്ടിലെത്തിയ സുരേഷ് ഗോപിയുടെ ഷോ ഓഫിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ; വകതിരിവ് നല്ലതെന്ന് പരിഹാസം

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനവുമായി എത്തിയ ബിജെപി എംപി സുരേഷ് ഗോപിയുടെ ഷോ ഓഫിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. വട്ടവട ഗ്രാമത്തിനു പുറത്ത് വാഹനം പാര്‍ക്ക് ചെയ്ത ശേഷം ഓട്ടോറിക്ഷയിലായിരുന്നു സുരേഷ് ഗോപി അഭിമന്യുവിന്റെ വീട്ടിലെത്തിയത്. വഴി നീള ആളുകളോട് ചിരിച്ച് ഉല്ലസിക്കുകയും സെല്‍ഫിയെടുത്ത് ആഘോഷിക്കുകയും ചെയ്ത അദ്ദേഹം സിനിമാ സെറ്റിലെത്തിയ പോലെയാണ് പെരുമാറിയതെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

അഭിമന്യുവിന്റെ വീട്ടിലെത്തിയ സുരേഷ് ഗോപിയുടെ ഷോ ഓഫിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ; വകതിരിവ് നല്ലതെന്ന് പരിഹാസം

ഒരു മരണവീട് സന്ദര്‍ശിക്കുന്ന ജനപ്രതിനിധി നിര്‍ബന്ധം പൂര്‍വ്വം പുലര്‍ത്തേണ്ട മര്യാദ അദ്ദേഹത്തില്‍ നിന്നും ഉണ്ടായില്ലെന്നതാണ് പ്രധാന പരിഹാസം. ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയോ സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കേണ്ടത് എംപിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ബാധ്യതയാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.