സ്വപ്‌നയെയും സന്ദീപിനെയും റിമാന്‍ഡ് ചെയ്തു

സ്വര്ണ്ണക്കടത്ത് കേസില് ബംഗളൂരുവില് നിന്ന് പിടിയിലായ സ്വപ്നയെയും സന്ദീപിനെയും റിമാന്ഡ് ചെയ്തു.
 | 
സ്വപ്‌നയെയും സന്ദീപിനെയും റിമാന്‍ഡ് ചെയ്തു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ബംഗളൂരുവില്‍ നിന്ന് പിടിയിലായ സ്വപ്‌നയെയും സന്ദീപിനെയും റിമാന്‍ഡ് ചെയ്തു. 3 ദിവസത്തേക്കാണ് റിമാന്‍ഡ്. ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ച പ്രതികളെ 4.30ഓടെയാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡിലായ പ്രതികളെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.

ഇവരുടെ കോവിഡ് പരിശോധനയ്ക്കായുള്ള സ്രവം ആലുവ ജില്ലാ ആശുപത്രിയില്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷമേ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയുള്ളു. നാളെത്തന്നെ ഫലം ലഭിക്കുമെന്നാണ് വിവരം. ഇത് ലഭിച്ചാലുടന്‍ തന്നെ എന്‍ഐഎ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കും.

സന്ദീപിനെ കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലേക്കായിരിക്കും കൊണ്ടുപോവുക. ഇവിടെ സ്ത്രീകളെ പാര്‍പ്പിക്കാനുള്ള സൗകര്യമില്ല. അതിനാല്‍ സ്വപ്നയെ തൃശൂരിലെ സെന്ററിലേക്ക് മാറ്റുമെന്നാണ് വിവരം.