ഭൂമിയിടപാട് വിവാദം; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കരുതെന്ന് സുപ്രീം കോടതി

എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാടില് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. വിവാദ ഭൂമിയിടപാടില് മാര് ജോര്ജ് ആലഞ്ചേരിക്ക് പങ്കുണ്ടെന്നും സംഭവത്തില് മുഴുവന് പേര്ക്കെതിരയും കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് നല്കിയ ഹര്ജികളാണ് സുപ്രീം കോടതി തള്ളിയത്. വിഷയത്തില് ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.
 | 

ഭൂമിയിടപാട് വിവാദം; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. വിവാദ ഭൂമിയിടപാടില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പങ്കുണ്ടെന്നും സംഭവത്തില്‍ മുഴുവന്‍ പേര്‍ക്കെതിരയും കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. വിഷയത്തില്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

ജസ്റ്റിസ് രോഹിംഗ്ടണ്‍ ഫാലി നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവ് റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

പരാതിക്കാര്‍ വേണമെങ്കില്‍ മജിസ്റ്റ്‌ട്രേറ്റ് കോടതിയെ സമീപിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെടാം. നിലവില്‍ ഈ കേസില്‍ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. മാര്‍ട്ടിന്‍ പയ്യപ്പള്ളി, ഷൈന്‍ വര്‍ഗീസ് എന്നിവരാണ് ഹര്‍ജിക്കാര്‍.