കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട ടി.സിദ്ദിഖിനെ വലിച്ചിഴച്ച് പോലീസ്; വീഡിയോ

പോലീസുമായുള്ള ഏറ്റുമുട്ടലില് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് വേല്മുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട കോണ്ഗ്രസ് നേതാവ് ടി.സിദ്ദിഖിനെ വലിച്ചിഴച്ച് പോലീസ്.
 | 
കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട ടി.സിദ്ദിഖിനെ വലിച്ചിഴച്ച് പോലീസ്; വീഡിയോ

കോഴിക്കോട്: പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് വേല്‍മുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖിനെ വലിച്ചിഴച്ച് പോലീസ്. മൃതദേഹം കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച സിദ്ദിഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രവീണ്‍ കുമാര്‍, എന്‍.സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കൊപ്പം സിദ്ദിഖ് കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

അറസ്റ്റിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ബലംപ്രയോഗിച്ചാണ് ഇവരെ നീക്കിയത്. വേല്‍മുരുഗന്റെ മൃതദേഹം കാണാനും ബന്ധുക്കളെ കാണാനുമാണ് തങ്ങള്‍ എത്തിയതെന്നും അതിനു പോലും സമ്മതിക്കാത്തത് പലതും ഒളിച്ചു വെക്കാനുള്ളതിനാലാണെന്ന് സിദ്ദിഖ് പറഞ്ഞു. കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തെത്തിയിരുന്നു.

വീഡിയോ കാണാം