ഇടുക്കിയിലെ കൊറോണ ബാധിതനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരിശോധനാഫലം നെഗറ്റീവ്

കോറോണ ബാധയെത്തുടര്ന്ന് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്ഗ്രസ് പ്രവര്ത്തകന്റെ പരിശോധനാ ഫലം നെഗറ്റീവ്.
 | 
ഇടുക്കിയിലെ കൊറോണ ബാധിതനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരിശോധനാഫലം നെഗറ്റീവ്

ഇടുക്കി: കോറോണ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരിശോധനാ ഫലം നെഗറ്റീവ്. മൂന്നാമത്തെ പരിശോധനാഫലമാണ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആദ്യ പരിശോധനാഫലത്തിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ പിന്നീടുള്ള രണ്ട് പരിശോധനകളും നെഗറ്റീവ് ആയിരുന്നു.

രണ്ട് ടെസ്റ്റുകളും നെഗറ്റീവ് ആയതിനാല്‍ ഇദ്ദേഹത്തിന് ആശുപത്രി വിടാനാകും. എന്നാല്‍ മറ്റെന്തെങ്കിലും രോഗമുണ്ടോ എന്ന കാര്യം കൂടി പരിഗണിച്ചാവും ഡിസ്ചാര്‍ജ് സംബന്ധിച്ച് തീരുമാനം എടുക്കുക. ഇക്കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്.

ഡിസ്ചാര്‍ജ് ചെയ്താലും ഇദ്ദേഹം 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പായി തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ പോകുകയും നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിനാല്‍ ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു.