താനൂരിലെ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയത് ഭാര്യയുടെ സുഹൃത്ത്; മരണം ഉറപ്പാക്കാന്‍ ഭാര്യ കഴുത്തു മുറിച്ചു

താനൂരില് മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതികളെ തിരച്ചറിഞ്ഞു. കൊല്ലപ്പെട്ട താനൂര് അഞ്ചുടിയിലെ പൗറകത്ത് സവാദിന്റെ ഭാര്യ സൗജത്തും സുഹൃത്തും ചേര്ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇന്നലെ പുലര്ച്ചെയാണ് സൗജത്തിന്റെ സഹായത്തോടെ ഇവരുടെ സുഹൃത്ത് സവാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കുന്നതിനായി സൗജത്ത് കത്തികൊണ്ട് സവാദിന്റെ കഴുത്ത് മുറിച്ചതായി പോലീസ് വ്യക്തമാക്കി.
 | 

താനൂരിലെ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയത് ഭാര്യയുടെ സുഹൃത്ത്; മരണം ഉറപ്പാക്കാന്‍ ഭാര്യ കഴുത്തു മുറിച്ചു

താനൂര്‍: താനൂരില്‍ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതികളെ തിരച്ചറിഞ്ഞു. കൊല്ലപ്പെട്ട താനൂര്‍ അഞ്ചുടിയിലെ പൗറകത്ത് സവാദിന്റെ ഭാര്യ സൗജത്തും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇന്നലെ പുലര്‍ച്ചെയാണ് സൗജത്തിന്റെ സഹായത്തോടെ ഇവരുടെ സുഹൃത്ത് സവാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കുന്നതിനായി സൗജത്ത് കത്തികൊണ്ട് സവാദിന്റെ കഴുത്ത് മുറിച്ചതായി പോലീസ് വ്യക്തമാക്കി.

സുഹൃത്തിനൊപ്പം ജീവിക്കാന്‍ സവാദ് തടസമായിരുന്നുവെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും സൗജത്ത് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വിദേശത്തായിരുന്ന പ്രധാന പ്രതി കൊലപാതകം നടത്തുന്നതിനായിട്ടാണ് നാട്ടിലെത്തിയത്. ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിക്കായി ഊര്‍ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

തുറന്നിട്ട വീടിന്റെ പിന്‍വാതിലിലൂടെ സവാദിന്റെ മുറിയില്‍ പ്രവേശിച്ച പ്രതി കനമേറിയ വസ്തുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് സൗജത്ത് കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. കഴുത്തിലും നെഞ്ചിലുമായി എട്ടിടത്തു കത്തികൊണ്ടു വരഞ്ഞിട്ടുണ്ട്. വീട്ടില്‍ വൈദ്യുതിയില്ലാതിരുന്നതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് സവാദിനൊപ്പം ഉറങ്ങുകയായിരുന്നു മകള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.