തെച്ചിക്കോട്ട് രാമചന്ദ്രന് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി വനംവകുപ്പ്

ഗുരുവായൂര് കോട്ടപ്പടിയില് ഗൃഹപ്രവേശന ചടങ്ങിനിടെ വിരണ്ടോടി രണ്ട് പേരുടെ മരണത്തിനിടയാക്കിയ ആന തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിപ്പില് പങ്കെടുപ്പിക്കരുതെന്ന് വനംവകുപ്പ്. പതിനഞ്ച് ദിവസത്തേക്ക് എഴുന്നള്ളിപ്പില് നിന്ന് വിലക്കിയിരിക്കുന്നത്. ചെറിയ ശബ്ദമുണ്ടായാല് പോലും ഇടയുന്ന രാമചന്ദ്രനെ കൃത്യമായ വൈദ്യ പരിശോധനയ്ക്ക് ശേഷമെ എഴുന്നള്ളിപ്പിന് ഇറക്കാവുവെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
 | 
തെച്ചിക്കോട്ട് രാമചന്ദ്രന് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി വനംവകുപ്പ്

തൃശ്ശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഗൃഹപ്രവേശന ചടങ്ങിനിടെ വിരണ്ടോടി രണ്ട് പേരുടെ മരണത്തിനിടയാക്കിയ ആന തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് വനംവകുപ്പ്. പതിനഞ്ച് ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയിരിക്കുന്നത്. ചെറിയ ശബ്ദമുണ്ടായാല്‍ പോലും ഇടയുന്ന രാമചന്ദ്രനെ കൃത്യമായ വൈദ്യ പരിശോധനയ്ക്ക് ശേഷമെ എഴുന്നള്ളിപ്പിന് ഇറക്കാവുവെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ആനയെ പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ആരോഗ്യപരിശോധന നടത്തി സോഷ്യല്‍ ഫോറസ്റ്ററി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധനയ്ക്കായി ആനചികിത്സാ വിദഗ്ധരുടെ പ്രത്യേക പാനല്‍ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം രൂപീകരിക്കും. നാട്ടാന പരിപാലന ചട്ടത്തിന് വിരുദ്ധമായി ആനയെ എഴുന്നള്ളിച്ചതിന് പാപ്പാന്മാര്‍, ആനയുടമ, ഉത്സവം നടന്ന ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കോട്ടപ്പടിയില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന രാമചന്ദ്രനെ ക്ഷേത്ര ഭാരവാഹിയുടെ ഗൃഹപ്രവേശനം നടക്കുന്ന വീടിന് മുന്നില്‍ തളച്ചിടുകയായിരുന്നു. സമീപത്തുവെച്ച് ആരോ പടക്കം പൊട്ടിച്ചതോടെ രാമചന്ദ്രന്‍ വിരണ്ടോടി. ഈ വീട്ടുകാര്‍ തന്നെയാണ് ആനയെ കൊണ്ടുവന്നത്. കാഴ്ചക്ക് തകരാറുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അമ്പതു വയസിലേറെ പ്രായമുള്ള രാമചന്ദ്രന്‍ ഇന്ന് ജീവിച്ചിരിക്കുന്ന നാട്ടാനകളില്‍ ഏറ്റവും പൊക്കമേറിയതാണ്.