ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച ബാഗുമായി കടന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

സ്വകാര്യ ആശുപത്രിയില് നിന്ന് യുവതിയുടെ പണവും മൊബൈല് ഫോണും അടങ്ങുന്ന ബാഗ് മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള് പുറത്തായി. ഷോര്ട്സും നീലഷര്ട്ടും ധരിച്ചെത്തിയ യുവാവാണ് ബാഗ് മോഷ്ടിച്ച ശേഷം ലിഫ്റ്റ് വഴി രക്ഷപ്പെട്ടത്. ഇയാള് രക്ഷപ്പെടുന്ന ദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. തൊടുപുഴയിലെ സ്വകാര്യാശുപത്രിയിലാണ് സംഭവമുണ്ടായത്.
 | 

ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച ബാഗുമായി കടന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

തൊടുപുഴ: സ്വകാര്യ ആശുപത്രിയില്‍ നിന്ന് യുവതിയുടെ പണവും മൊബൈല്‍ ഫോണും അടങ്ങുന്ന ബാഗ് മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ഷോര്‍ട്‌സും നീലഷര്‍ട്ടും ധരിച്ചെത്തിയ യുവാവാണ് ബാഗ് മോഷ്ടിച്ച ശേഷം ലിഫ്റ്റ് വഴി രക്ഷപ്പെട്ടത്. ഇയാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തൊടുപുഴയിലെ സ്വകാര്യാശുപത്രിയിലാണ് സംഭവമുണ്ടായത്.

മോഷ്ടാവിനൊപ്പം റോസ് നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും ധരിച്ചയാളും ഉണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ജൂലായ് 16നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാനെത്തിയ യുവതിയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിച്ചത്. രോഗിയെ കാണാനെത്തിയ സ്ത്രീ ആശുപത്രിമുറിയില്‍ നിന്നും മരുന്ന് വാങ്ങാനായി ഫാര്‍മസിയിലേക്ക് പോയ സമയത്തായിരുന്നു മോഷണം.

വിലപിടിപ്പുള്ള രേഖകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടതായിട്ടാണ് വിവരം. മോഷ്ടാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497980390 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.

വീഡിയോ കാണാം.