തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന്

തിരുവോണം ബമ്പര് ലോട്ടറി നറുക്കെടുത്തു.
 | 
തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. TB 173964 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. അജേഷ് കുമാര്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ഇത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന് ലഭിക്കുന്നത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പേര്‍ക്ക് ലഭിക്കും. TA 738408, TB 474761, TC 570941, TD 764733, TE 360719, TG 787783 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചച്ചത്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്ക് നല്‍കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 12 പേര്‍ക്കാണ് നല്‍കുക. ഒരു ലക്ഷം മുതല്‍ 5000, 3000, 2000, 1000 രൂപ വരെയുള്ള മറ്റു സമ്മാനങ്ങളും ഉണ്ട്. കഴിഞ്ഞ വര്‍ഷവും 12 കോടി രൂപയായിരുന്നു സമ്മാനത്തുക. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്.

ഇത്തവണ TA, TB, TC, TD, TE, T-G എന്നിങ്ങനെ 6 സീരീസുകളിലായാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുവെന്നും അതില്‍ എല്ലാ ടിക്കറ്റുകളും വിറ്റു പോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 4 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.