അഗ്‌നിശമന സേനയുടെ മുങ്ങല്‍ വിദഗ്ദ്ധരടങ്ങിയ ടീം തൃശൂരിലേക്ക്; ചാലക്കുടിയില്‍ വെള്ളമിറങ്ങുന്നു

സംസ്ഥാന അഗ്നിശമന സേനയുടെ നീന്തല്, മുങ്ങല് വിദഗ്ദ്ധരടങ്ങിയ സംഘം തൃശൂരിലേക്ക് പുറപ്പെട്ടു. ജില്ലയുടെ പടിഞ്ഞാറന് മേഖലയായ അന്തിക്കാട്, ചേര്പ്പ്, പാവറട്ടി, പുള്ള്, മനക്കൊടി, ഇഞ്ചമുടി, മുളങ്ങ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം ഉയര്ന്ന സാഹചര്യത്തിലാണ് നടപടി. കൂടുതല് സേനാവിഭാഗങ്ങളും പ്രദേശത്ത് എത്തും. ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അത്യാവശ്യ ഭക്ഷണ സാധനങ്ങള് വേണമെന്ന് എം.എല്.എ വി.എസ് സുനില് കുമാര് അഭ്യര്ത്ഥിച്ചിട്ടുണ്ട്.
 | 

അഗ്‌നിശമന സേനയുടെ മുങ്ങല്‍ വിദഗ്ദ്ധരടങ്ങിയ ടീം തൃശൂരിലേക്ക്; ചാലക്കുടിയില്‍ വെള്ളമിറങ്ങുന്നു

തൃശൂര്‍: സംസ്ഥാന അഗ്‌നിശമന സേനയുടെ നീന്തല്‍, മുങ്ങല്‍ വിദഗ്ദ്ധരടങ്ങിയ സംഘം തൃശൂരിലേക്ക് പുറപ്പെട്ടു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ അന്തിക്കാട്, ചേര്‍പ്പ്, പാവറട്ടി, പുള്ള്, മനക്കൊടി, ഇഞ്ചമുടി, മുളങ്ങ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൂടുതല്‍ സേനാവിഭാഗങ്ങളും പ്രദേശത്ത് എത്തും. ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അത്യാവശ്യ ഭക്ഷണ സാധനങ്ങള്‍ വേണമെന്ന് എം.എല്‍.എ വി.എസ് സുനില്‍ കുമാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ചാലക്കുടിയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കവിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്ന പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ചാലക്കുടിയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

തൃശൂര്‍ മുതല്‍ അങ്കമാലി വരെ ദേശീയപാതയില്‍ വെള്ളക്കെട്ടില്ല. റോഡ് പലയിടത്തും തകര്‍ന്നിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ വേഗം കുറച്ചു കടത്തിവിടുന്നുണ്ട്. ആലുവയില്‍ നിന്നും വെള്ളമിറങ്ങാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. പെരുമ്പാവൂരില്‍ ലേബര്‍ ക്യാംപുകളില്‍ 2000ത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.