ടി.പി വധം: സിബിഐക്ക് വീണ്ടും കത്തയക്കാന്‍ തയ്യാറെന്ന് ചെന്നിത്തല

ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് വീണ്ടും കത്തയക്കാന് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂര് കൊലപാതകങ്ങളില് പ്രതിപ്പട്ടിക സിപിഎം നല്കുന്ന സ്ഥിതിയാണ് ഇപ്പോഴുമുള്ളതെന്ന സുധീരന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. സുധീരന്റെ ആരോപണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ഏതെങ്കിലും പ്രത്യേക കേസുകള് ചൂണ്ടിക്കാട്ടിയാല് പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
 | 
ടി.പി വധം: സിബിഐക്ക് വീണ്ടും കത്തയക്കാന്‍ തയ്യാറെന്ന് ചെന്നിത്തല

കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് വീണ്ടും കത്തയക്കാന്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂര്‍ കൊലപാതകങ്ങളില്‍ പ്രതിപ്പട്ടിക സിപിഎം നല്‍കുന്ന സ്ഥിതിയാണ് ഇപ്പോഴുമുള്ളതെന്ന സുധീരന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. സുധീരന്റെ ആരോപണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ഏതെങ്കിലും പ്രത്യേക കേസുകള്‍ ചൂണ്ടിക്കാട്ടിയാല്‍ പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അക്രമങ്ങള്‍ തടയുന്നതില്‍ പോലീസ് തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു. ടി.പി വധത്തിന്റെ പ്രഭവകേന്ദ്രം ഇനിയും കണ്ടെത്താനാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഗൂഢാലോചനയുടെ കേന്ദ്രം കണ്ടെത്തണമെന്ന രമയുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ വെട്ടേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.