തൃപ്തി ദേശായിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ സമവായ ചര്‍ച്ച ആരംഭിച്ചു

ശബരിമലയില് ദര്ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ അനുനയിപ്പിക്കാന് ശ്രമങ്ങളുമായി സര്ക്കാര്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് തിരികെ പോകണമെന്നായിരിക്കും സര്ക്കാര് പ്രതിനിധികള് തൃപ്തിയോട് ആവശ്യപ്പെടുക. എന്നാല് ദര്ശനം നടത്താതെ മടങ്ങില്ലെന്നാണ് തൃപ്തി ദേശായിയുടെ നിലപാട്. ചര്ച്ച പുരോഗമിക്കുകയാണ്. സര്ക്കാരിനെ പ്രതിനിധീകരിച്ച് ആരൊക്കെയാണ് ചര്ച്ചയില് പങ്കെടുക്കുന്നതെന്ന് വ്യക്തമല്ല.
 | 

തൃപ്തി ദേശായിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ സമവായ ചര്‍ച്ച ആരംഭിച്ചു

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങളുമായി സര്‍ക്കാര്‍. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് തിരികെ പോകണമെന്നായിരിക്കും സര്‍ക്കാര്‍ പ്രതിനിധികള്‍ തൃപ്തിയോട് ആവശ്യപ്പെടുക. എന്നാല്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്നാണ് തൃപ്തി ദേശായിയുടെ നിലപാട്. ചര്‍ച്ച പുരോഗമിക്കുകയാണ്. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരൊക്കെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് വ്യക്തമല്ല.

വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയത്. ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തൃപ്തിയെ വിമാനത്തിനുള്ളില്‍ നിന്ന് പുറത്തു കടക്കാന്‍ അനുവദിച്ചില്ല. അക്രമികളെ ഭയന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ ഇവരെ കൊണ്ടുപോകാനും തയ്യാറായില്ല. ഇതോടെയാണ് സമവായ ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിന് പുറത്ത് ഇപ്പോഴും പ്രതിഷേധവുമായി ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തുടരുകയാണ്. നെടുമ്പാശ്ശേരിയില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

പോലീസുമായി സഹകരിക്കാമെന്നും നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കുകയും ചെയ്യാമെന്ന് തൃപ്തി അറിയിച്ചിട്ടുണ്ട്. നേരത്തെ നിലയ്ക്കലെത്തിയാല്‍ സുരക്ഷയൊരുക്കാമെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ തൃപ്തിക്കായി പ്രത്യേക സുരക്ഷയൊരുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മണ്ഡലകാലത്തിനു ശേഷമാണ് ശബരിമല വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. എന്നാല്‍ അതുവരെ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ല. അതിനാല്‍ വരും ദിവസങ്ങളില്‍ യുവതികളെത്തിയാല്‍ പോലീസിന് തലവേദനയാകും.