രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍; തലനാരിഴയ്ക്ക് അപകടമൊഴിവായി
രണ്ട് വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍ വന്നെങ്കിലും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഇന്നലെ വൈകിട്ട് ഗുവാഹത്തി വിമാനത്താവളത്തിലേക്ക് ഇറങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്
| Aug 3, 2016, 17:45 IST

ഗുവാഹത്തി: രണ്ട് വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍ വന്നെങ്കിലും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. നാല് യാത്രക്കാര്‍ക്കും രണ്ട് വിമാന ജീവനക്കാര്‍ക്കും വിമാനം ശക്തമായി കുലുങ്ങിയതിനാല്‍ നേരിയ പരിക്കേറ്റതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.പരിക്കേറ്റവര്‍ക്ക് ചികിത്സ നല്കി.
ഇറങ്ങാന്‍ വരികയായിരുന്ന വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 300 അടിയോളം താഴേയ്ക്കു പോയതിനാലാണ് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്.ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോകാനായി പറന്നുയര്‍ന്ന വിമാനവും മുംബൈയില്‍ നിന്നും വിമാനത്താവളത്തില്‍ ഇറങ്ങാനായി വരികയായിരുന്ന വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്.

