മാണിക്ക് അതൃപ്തി; യുഡിഎഫ് മേഖലാ ജാഥ പ്രതിസന്ധിയിൽ

കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ അതൃപ്തിയെ തുടർന്ന് യുഡിഎഫിന്റെ മേഖലാ ജാഥ പ്രതിസന്ധിയിൽ. ജാഥയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ ബുദ്ധിമൂട്ടുണ്ടെന്ന് കേരള കോൺഗ്രസ് (എം) അറിയിച്ചു. ക്യാപ്റ്റൻ സ്ഥാനം കോൺഗ്രസ് തന്നെ ഏറ്റെടുക്കട്ടെയെന്നാണ് കേരള കോൺഗ്രസ് യുഡിഎഫ് കൺവീനറേയും മുഖ്യമന്ത്രിയേയും അറിയിച്ചത്.
 | 

മാണിക്ക് അതൃപ്തി; യുഡിഎഫ് മേഖലാ ജാഥ പ്രതിസന്ധിയിൽ
തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ അതൃപ്തിയെ തുടർന്ന് യുഡിഎഫിന്റെ മേഖലാ ജാഥ പ്രതിസന്ധിയിൽ. ജാഥയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ ബുദ്ധിമൂട്ടുണ്ടെന്ന് കേരള കോൺഗ്രസ് (എം) അറിയിച്ചു. ക്യാപ്റ്റൻ സ്ഥാനം കോൺഗ്രസ് തന്നെ ഏറ്റെടുക്കട്ടെയെന്നാണ് കേരള കോൺഗ്രസ് യുഡിഎഫ് കൺവീനറേയും മുഖ്യമന്ത്രിയേയും അറിയിച്ചത്. നേതാക്കൾക്ക് അസൗകര്യമുള്ളതിനാൽ ജാഥ മാറ്റിവെയ്ക്കണം. ഈ സമയത്ത് ജാഥയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നും മേഖലാ ജാഥയെക്കുറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നും കേരള കോൺഗ്രസ് അറിയിച്ചു.

ജോസ്.കെ മാണിയെ യു.ഡി.എഫ് മധ്യമേഖലാ ജാഥാ ക്യാപ്റ്റനാക്കാൻ നീക്കം നടന്നിരുന്നു. ആരോഗ്യകാരണങ്ങൾ പറഞ്ഞ് കേരള കോൺഗ്രസ് എം നേതാവ് സി.എഫ് തോമസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിൻമാറിയതോടെയാണ് പകരം ജോസ് കെ. മാണിയെ നിർദേശിച്ചത്. എന്നാൽ ഘടകക്ഷി നേതാക്കൾക്ക് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ മാസം 19 മുതൽ 25 വരെയാണ് യു.ഡി.എഫ് മേഖലാ ജാഥകൾ.

ഇടഞ്ഞു നിന്നിരുന്ന ജെഡിയു മേഖലാ ജാഥകളിൽ സഹകരിക്കില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മുൻകൈയെടുത്ത് വീരേന്ദ്രകുമാറുമായി ചർച്ചകൾ നടത്തിയതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കേരള കോൺഗ്രസും യുഡിഎഫിൽ കലാപക്കൊടി ഉയർത്തുന്നത്.