യുഡിഎഫ് മധ്യമേഖലാ ജാഥ മാറ്റി

യുഡിഎഫ് മധ്യമേഖലാ ജാഥകൾ മാറ്റി വെച്ചു. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. പുതുക്കിയ തിയതി കെ.എം മാണിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. കേരള കോൺഗ്രസ് എമ്മിന്റെ പിടിവാശിയുടെ മുന്നിലാണ് കോൺഗ്രസ് മുട്ടുമടക്കിയത്.
 | 
യുഡിഎഫ് മധ്യമേഖലാ ജാഥ മാറ്റി

തിരുവനന്തപുരം: യുഡിഎഫ് മധ്യമേഖലാ ജാഥകൾ മാറ്റി വെച്ചു. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. 27 ന് മദ്ധ്യ മേഖല ജാഥകൾ ആരംഭിക്കും. കെ.എം. മാണിയുടെ വ്യക്തിപരമായ അസൗകര്യം മാനിച്ചാണ് ജാഥ മാറ്റിയതെന്ന് യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ അറിയിച്ചു.

ജാഥ മാറ്റി വയക്കരുതെന്ന് ഘടക കക്ഷികൾ ആവശ്യപ്പെച്ചിരുന്നു. എന്നാൽ കേരള കോൺഗ്രസ് എമ്മിന്റെ പിടിവാശിയുടെ കോൺഗ്രസ് മുട്ടുമടക്കുകയായിരുന്നു. ബാർ കേഴക്കേസിൽ വിജിലൻസ് അന്വേഷണത്തിന് ശേഷം ജാഥകൾ നടത്തിയാൽ മതിയെന്ന നിലപാടിലായിരുന്നു കേരള കോൺഗ്രസ് എം. എന്നാൽ മേഖലാ ജാഥകൾ ഒരു കാരണവശാലും മാറ്റില്ല എന്ന തീരുമാനത്തിലായിരുന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. മധ്യമേഖലാ ജാഥയുടെ നേതൃസ്ഥാനത്തുനിന്ന് കേരളാ കോൺഗ്രസ്(എം) നേതാവ് സി എഫ് തോമസ് ഒഴിവായിരുന്നു.

മേഖലാ ജാഥകൾ മാറ്റുന്നതിൽ യുഡിഎഫ് ഘടകകക്ഷികൾക്ക് എതിർപ്പുണ്ടെന്ന് കൺവീനർ പി. പി. തങ്കച്ചൻ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റും യുഡിഎഫ് കൺവീനറും ജാഥ മാറ്റരുതെന്ന ശക്തമായ നിലപാടിലായിരുന്നു. ജാഥകൾ നിശ്ചയിച്ച തിയതികളിൽ തന്നെ നടക്കുമെന്ന് നേരത്തെ കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ പറഞ്ഞിരുന്നു.

യോഗത്തിൽ നിന്ന് എം. പി. വീരേന്ദ്രകുമാർ വിട്ടു നിന്നു. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. വീരേന്ദ്രകുമാറിന് പകരം ജെഡിയു പ്രതിനിധിയായി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്ജാണ് പങ്കെടുത്തത്.