യുകെയില്‍ മലയാളി കന്യാസ്ത്രീയും കോവിഡ് ബാധിച്ച് മരിച്ചു; കേരളത്തിന് പുറത്ത് മരിച്ചത് 6 മലയാളികള്‍

യുകെയില് മലയാളി കന്യാസ്ത്രീയും കൊറോണ ബാധിച്ച് മരിച്ചു.
 | 
യുകെയില്‍ മലയാളി കന്യാസ്ത്രീയും കോവിഡ് ബാധിച്ച് മരിച്ചു; കേരളത്തിന് പുറത്ത് മരിച്ചത് 6 മലയാളികള്‍

ലണ്ടന്‍: യുകെയില്‍ മലയാളി കന്യാസ്ത്രീയും കൊറോണ ബാധിച്ച് മരിച്ചു. സ്വാന്‍സീയില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ സിയന്നയാണ് മരിച്ചത്. ഒരാഴ്ച മുമ്പ് രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ മോറിസ്ടണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ബര്‍മിംഗ്ഹാമില്‍ താമസിച്ചിരുന്ന ഡോ.പച്ചീരി ഹംസയും കോറോണ ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ബാധിതയായി ചികിത്സയിലാണ്.

ഇതോടെ കൊറോണ ബാധിച്ച് കേരളത്തിന് പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 6 ആയി. അമേരിക്കയില്‍ രണ്ട് പേരും ദുബായിലും മുംബൈയിലും ഒരാള്‍ വീതവും ബ്രിട്ടനില്‍ രണ്ട് പേരുമാണ് മരിച്ചത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഡേവിഡ് (ബിജു-47), പത്തനംതിട്ട സ്വദേശിന് കുഞ്ഞമ്മ (85) എന്നിവരാണ് അമേരിക്കയില്‍ മരിച്ചത്.

തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത് (67) ആണ് ദുബായില്‍ മരിച്ചത്. തലശേരി കതിരൂര്‍ സ്വദേശി അശോകന്‍ (63) ആണ് മുംബൈയില്‍ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.