കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ക്വാറന്റീനില്‍

കാസര്കോട് എംപി രാജ്മോഹന് ഉണ്ണിത്താന് ക്വാറന്റീനില്.
 | 
കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ക്വാറന്റീനില്‍

കാസര്‍കോട്: കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ക്വാറന്റീനില്‍. ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ക്വാറന്‍റീനില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ എംപിക്ക് കോവിഡ് പരിശോധന നടത്തിയിരുന്നും. ഫലം നെഗറ്റീവ് ആണ്.

എങ്കിലും മുന്‍കരുതലെന്ന നിലയില്‍ ഉണ്ണിത്താന്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. എംപിയുടെ അടുത്ത 10 ദിവസത്തെ പരിപാടികള്‍ റദ്ദാക്കുകയും കാസര്‍കോട്ടെ ഓഫീസ് അടച്ചിടുകയും ചെയ്തു. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.